TopTop
Begin typing your search above and press return to search.

സമ്പൂര്‍ണ ഇലക്ട്രിക് എസ് യു വി ജാഗ്വാര്‍ ഐ പേസ് ഇന്ത്യന്‍ വിപണിയില്‍; തുടക്കവില 105.9 ലക്ഷം രൂപ

സമ്പൂര്‍ണ ഇലക്ട്രിക് എസ് യു വി ജാഗ്വാര്‍ ഐ പേസ് ഇന്ത്യന്‍ വിപണിയില്‍; തുടക്കവില 105.9 ലക്ഷം രൂപ

ജാഗ്വാര്‍ ലാന്റ് റോവര്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്ന ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണ് ജാഗ്വാര്‍ ഐ - പേസ്. സമാനതകളില്ലാത്ത ഡ്രൈവിങ് അനുഭവവും ആഡംബരത്വവും , വേഗതയും നല്‍കുന്നതാണ് ജാഗ്വാര്‍ ഐ പേസെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 90കെഡബ്ലിയുഎച്ച് ലിഥിയം-അയേണ്‍ ബറ്ററിയാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ബാറ്ററി 294 കെഡബ്ലിയു പവറും 696എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. കൂടാതെ 4.8 സെക്കന്റിനുള്ളില്‍ ഐ -പേസിന്റെ ത്വരണം പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്ററായി ഉയര്‍ത്താന്‍ പര്യാപ്തമാണ്.

നവീനമായ പിവി പ്രോ ഇന്‍ഫോടെയ്‌മെന്റ് സംവിധാനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ജാഗ്വാര്‍ വാഹനമാണ് ഐ- പേസ്. ഇത് ഡ്രൈവര്‍ക്ക് പരമാവധി സുരക്ഷയും സഹായവും നല്‍കുകയും ചെയ്യുന്ന വിധം ഡിജിറ്റല്‍ ടെക്‌നോളജികള്‍ ഉള്‍ക്കൊള്ളിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചുറ്റും ത്രീഡി ക്യാമറയുള്ളതിനാല്‍ 360 ഡിഗ്രി ചുറ്റുപാടും ഡിജിറ്റല്‍ പ്ലാന്‍ വ്യൂ അറിയാന്‍ സാധിക്കുന്നു. ക്ലിയര്‍ സൈറ്റ് റിയര്‍ വ്യൂ മിറര്‍ കാഴ്ച്ചയും സൗകര്യവും വര്‍ധിപ്പിക്കുന്നു. സോഫ്റ്റ് വെയര്‍ ഓവര്‍ ദ എയര്‍ സാങ്കേതിക വിദ്യ അടങ്ങുന്നതാണ്. ഇന്‍ഫോടയ്‌മെന്റ്, ബാറ്ററി മാനേജ്‌മെന്റ്, ചാര്‍ജിങ് തുടങ്ങിയവ റിമോട്‌ലി അപ് ഡേറ്റ് ചെയ്യാന്‍ സോഫ്റ്റ് വെയര്‍ ഓവര്‍ ദി എയര്‍ സംവിധാനം സഹായിക്കുന്നു.

ഇന്ത്യയില്‍ 19 നഗരങ്ങളിലും ഐ-പേസ് വിതരണത്തിന് ജാഗ്വാര്‍ ലാന്റ് റോവര്‍ റീട്ടെയ്‌ലര്‍ ശൃംഖല വഴി തയ്യാറെടുത്ത് കഴിഞ്ഞു. എക്‌സ് ഷോറുംതുടക്ക വില 105.9 ലക്ഷമാണ്. അഞ്ചു വര്‍ഷത്തെ സര്‍വീസ് പാക്കേജ്, അഞ്ചു വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് പാക്കേജ്, 7.4 കെ ഡബ്ലിയു ഏസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍, എട്ട് വര്‍ഷമോ 160000 കിലോമീറ്ററോ ലഭ്യമാകുന്ന ബാറ്ററി വാറണ്ടി എന്നിവയും നല്‍കുന്നു . ജാഗ്വാര്‍ ഐ - പേസ് ചാര്‍ജ് ചെയ്യുന്നതിന് ഹോം ചാര്‍ജിങ് കേബിളോ 7.4 കെഡബ്ലിയു ഏസി വാള്‍ മൗണ്ടഡ് ചാര്‍ജറോ ലഭിക്കും. ടാറ്റാ പവര്‍ ലിമിറ്റഡ് ഈ ചാര്‍ജര്‍ ഉപഭോക്താവിന്റെ വീട്ടില്‍ സ്ഥാപിച്ച് നല്‍കുന്നതാണ്. ജാഗ്വാര്‍ റീട്ടെയിലര്‍മാര്‍ മുഖാന്തിരം ചാര്‍ജര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കൈകൊള്ളാം. ഉപഭോക്താക്കള്‍ക്ക് ടാറ്റാ പവറിനെ ഇഇസെഡ് ചാര്‍ജിങ് നെറ്റ് വര്‍ക്കും പണം നല്‍കി ഉപയോഗിക്കാവുന്നതാണ്. 200 ചാര്‍ജിങ് പോയിന്റുകളാണ് ഇത്തരത്തില്‍ ലഭ്യമാകുന്നത്.


Next Story

Related Stories