TopTop

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും സഹകരിക്കുന്നു

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയും ടാറ്റ പവറും സഹകരിക്കുന്നു

എന്‍ഡ്-ടു-എന്‍ഡ് ചാര്‍ജിംഗ് സൗകര്യങ്ങളൊരുക്കാന്‍ ടാറ്റ പവറുമായി സഹകരിക്കുകയാണെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 24 നഗരങ്ങളിലായുള്ള റീട്ടയെ്ല്‍ ശൃംഖലയിലും ഉപഭോക്താവിന്റെ വീട്, ഓഫീസ് എന്നിവിടങ്ങളിലും ജാഗ്വാര്‍ ലാന്‍ഡ് റോവറിനു വേണ്ടി ടാറ്റ പവര്‍ ചാര്‍ജിംഗ് സൗകര്യമൊരുക്കുമെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. 7 kW മുതല്‍ 50 kW വരെ ശേഷിയുള്ള എസി, ഡിസി ചാര്‍ജറുകള്‍ ലഭ്യമാക്കുക എന്ന ഉത്തരവാദിത്തമാണ് ടാറ്റ പവര്‍ ഏറ്റെടുക്കുന്നത്. നിയുക്ത സ്ഥലങ്ങളില്‍ ചാര്‍ജറുകളുടെ ഇന്‍സ്റ്റലേഷനും കൈകാര്യം ചെയ്യലും നിര്‍വഹിക്കുന്നതോടൊപ്പം മറ്റ് വില്‍പ്പനാന്തര പിന്തുണ സേവനങ്ങളും ഒരുക്കുന്നതിന് ടാറ്റ പവറിനെയാകും തിരഞ്ഞെടുക്കുക.

ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് വണ്‍-സ്‌റ്റോപ്പ് പരിഹാരവും ഇന്ത്യയിലുടനീളം ടാറ്റ പവര്‍ നിര്‍മ്മിക്കുന്ന വിപുലമായ പബ്ലിക് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ ശൃംഖലയിലേക്കുള്ള അനായാസ ആക്‌സസും ലഭ്യമാക്കുന്ന ടാറ്റ പവറുമായുള്ള സഹകരണം വലിയൊരു മൂല്യവര്‍ധനയായിരിക്കും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. എന്‍ഡ്-ടു-എന്‍ഡ് ചാര്‍ജിംഗ് പങ്കാളി എന്ന നിലയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ കമ്പനി ലിമിറ്റഡ്, ന്യൂ ബിസിനസ് സിഎഫ്ഒ ആന്‍ഡ് പ്രസിഡന്റ് രമേഷ് സുബ്രഹ്മണ്യം പറഞ്ഞു.



Next Story

Related Stories