രണ്ട് വ്യത്യസ്ത ബ്രിട്ടീഷ്ബ്രാന്ഡുകളുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. സുസ്ഥിരതയും കാര്യക്ഷമതയും ആഢംബരവും കൂട്ടിയിണക്കിയാണ് ഡിസൈനര്‍മാര്‍ പുതിയ ഡിസൈന്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ലാന്‍ഡ് റോവറിനും ജാഗ്വാറിനും വ്യത്യസ്തമായ രൂപഘടനയോടെയും സവിശേഷകതക-ളോടെയുമായിരിക്കും ഇലെക്ട്രിഫിക്കേഷന്‍ നടപ്പാക്കുന്നതെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മലിനീകരണം കുറച്ച് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഒഴിവാക്കി കാര്‍ബണ്‍ വിമുക്ത ബിസിനസ് എന്ന നേട്ടത്തിലേക്കാണ് ഇലക്ട്രിക്ക് രൂപത്തിലേക്കുള്ള ജാഗ്വാര്‍ ലാന്‍ഡര്‍ ഓവറിന്റെ ഈ രൂപമാറ്റം വഴിയൊരുക്കുന്നത് . മാലിന്യങ്ങള്‍ പുറന്തള്ളാത്ത വിദഗ്ദ്ധ സാങ്കേതിക വിദ്യകളും പുത്തന്‍ ഡിസൈനില്‍ ഉള്‍പ്പെടുത്തും. ആധുനിക ആഢംബര വാഹനങ്ങളുടെ രൂപകല്‍പ്പന നൂറു ശതമാനം ആത്മവിശ്വാസത്തോടെ സാക്ഷാത്കരിക്കാനായി ടാറ്റാ ഗ്രൂപ്പിലെ വിദഗ്ദ്ധരുമായി പുത്തന്‍ ആശയങ്ങള്‍ പങ്കുവെച്ച് അവരുടെ സഹകരണത്തോടെയാവും പ്രവര്‍ത്തനങ്ങള്‍ നടത്തുക.
നവീനമായ ആഗോള ആശയം - റീഇമാജിന് - ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തിയറി ബൊല്ലോറെയുടെ കീഴില്‍ ബ്രിട്ടീഷ് കമ്പനി പ്രഖ്യാപിച്ചു. സുസ്ഥിരവും ആഢംബരവും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് തനതായ അനുഭവവും സാമൂഹ്യമായി ഗുണകരമായ മാറ്റവും പ്രദാനം ചെയ്യുന്നതായിരിക്കും ഡിസൈനിലെ പുനര്‍ നിര്‍വചനം. 2039 ഓടെ കാര്‍ബണ്‍ വിമുക്ത ബിസ്നസ് എന്നതിനുള്ള യാത്ര ആരംഭിക്കുകയാണ്. 2025-മുതല്‍ ജാഗ്വാര്‍ ഓള് ഇലക്ട്രിക് ആഢംബര വാഹനം എന്ന നിലയില്‍ റീമാജിന്‍ ചെയ്യാനും അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനും ശ്രമം ആരംഭിക്കും.
അടുത്ത അഞ്ച് വര്‍ഷം ലാന്‍ഡ് റോവര്‍ ആറ് സമ്പൂര്‍ണ ഇലക്ട്രിക് വേരിയന്റുകള്‍ക്ക് തുടക്കമിടും. ആഢംബര എസ് യു വികളുടെ വിഭാഗത്തില്‍ ആഗോള നേതൃത്വം ഇതിലൂടെ കമ്പനി തുടരും. ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും നെയിം പ്ലേറ്റുകള്‍ ഈ ദശകം അവസാനത്തോടെ ഇലക്ട്രിക് രൂപത്തില്‍ ലഭ്യമാവും. 2024ല്‍ ലാന്‍ഡ് റോവറിന്റെ ആദ്യ ഓള് ഇലക്ട്രിക് മോഡല്‍ പുറത്തിറങ്ങും.മാലിന്യം പുറന്തള്ളാത്ത ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഭാവിയുടെ ആവശ്യം മുന്നില്‍ കണ്ട് വികസിപ്പിക്കുന്നുണ്ട്. വേഗതയും ശേഷിയും കേന്ദ്രീകരിച്ചുള്ള രൂപഘടനയാണ് പരിഗണിക്കുന്നത്.