TopTop
Begin typing your search above and press return to search.

പുതിയ ടെസ്ല കാറിന്റെ പുറത്ത് സ്പീക്കറുണ്ടാകുമെന്ന് എലോൺ മസ്ക്, ഡ്രൈവർക്ക് ഗെയിം കളിക്കാം, കാർ സ്വയം ഓടിച്ചോളും

പുതിയ ടെസ്ല കാറിന്റെ പുറത്ത് സ്പീക്കറുണ്ടാകുമെന്ന് എലോൺ മസ്ക്, ഡ്രൈവർക്ക് ഗെയിം കളിക്കാം, കാർ സ്വയം ഓടിച്ചോളും

ടെസ്ലയുടെ പുതിയ കാർ മോഡലിൽ എക്സ്റ്റീരിയർ ബോഡിയിൽ സ്പീക്കറുണ്ടാകുമെന്ന് എലോൺ മസ്ക്. എവിടെ പോയാലും സ്നേക്ക് ജാക്ക് മ്യൂസിക്കും പോളിനേഷ്യൻ എലിവേറ്റർ മ്യൂസിക്കും പുറത്തെ സ്പീക്കർ പ്ലേ ചെയ്യുമെന്ന് എലോൺ മസ്ക് പറയുന്നു. ആദ്യമായാണ് ഒരു കാർ മോഡലിൽ ഇത്തരമൊരു സംവിധാനം വരുന്നത്. ഇത്തരത്തിൽ കാർ ബോഡിയിലെ സ്പീക്കറുകളിൽ മ്യൂസിക്ക് പ്ലേ ചെയ്യുന്നതിന് പിന്നിലെ പ്രായോഗിക യുക്തി വ്യക്തമല്ല. മ്യൂസിക്കിന് പുറമെ ഇൻഫോടെയ്ൻമെന്റ് സ്ക്രീനുകളിൽ ഗെയിമുകളും ലഭ്യമാക്കുമെന്ന് എലോൺ മസ്ക് അറിയിച്ചു. ഡ്രൈവർ ഗെയിം കളിക്കുമ്പോൾ കാർ സ്വയം ഡ്രൈവ് ചെയ്തുകൊള്ളും. എക്സ്റ്റീരിയർ സ്പീക്കർ ഉപയോഗിക്കുന്നതിലൂടെ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ളപ്പോൾ കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നതാണ് ഇതിന്റെ ഉദ്ദേശ്യങ്ങളിലൊന്നായി പറയുന്നു. സെൽഫ് ഡ്രൈവിംഗ് കാറുകളെ സ്വതന്ത്ര കാബുകളാക്കി മാറ്റാനാണ് എലോൺ മസ്ക് ലക്ഷ്യമിടുന്നത്.


Next Story

Related Stories