TopTop

ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍; പുതുതലമുറ റേഞ്ച് റോവര്‍ ഇവോക് അവതരപ്പിച്ചു

ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍; പുതുതലമുറ റേഞ്ച് റോവര്‍ ഇവോക് അവതരപ്പിച്ചു

പുതുതലമുറ റേഞ്ച് റോവര്‍ ഇവോക്കിന്റെ അവതരണം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ നടത്തി. ഉയര്‍ന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള എസ് സ്‌പോര്‍ട്ടിയര്‍ ആര്‍ - ഡൈനാമിക് എസ് ഇ ഡെറിവേറ്റീവ് എന്നീ മോഡലുകളില്‍ ലഭ്യമാകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക്ക് BS-VI കംപ്ലയന്റ് 132 സണ ഇന്‍ജിനീയം ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ പവര്‍ ട്രെയിനും 184 സണ ഇന്‍ജിനീയം ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ പവര്‍ ട്രെയ്‌നും സഹിതമാണെത്തുന്നത്. 48-വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഓപ്ഷനുമുണ്ടായിരിക്കുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

എന്നും റേഞ്ച് റോവര്‍ ഇവോക് ഈ വിഭാഗത്തിലെ ഏറ്റവും സ്റ്റൈലിഷും വ്യത്യസ്തവും ഒതുക്കമുള്ളതുമായ എസ് യു വിയായിരിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രോഹിത് സുരി പറഞ്ഞു. ഈ പാരമ്പര്യം തുടര്‍ന്ന് കൊണ്ടു പോകുന്ന പുതിയ റേഞ്ച് റോവര്‍ ഇവോക് ഡിസൈനിലും സാങ്കേതികവിദ്യയിലും പുതുമയേറിയ കൂട്ടിച്ചേര്‍ക്കലുകള്‍ ആണ് വരുത്തിയിട്ടുള്ളത്. കൂടാതെ പുതുമയിലും പ്രവര്‍ത്തനക്ഷമതയിലും പുതിയ നിലവാരവും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്‌ക്കരിച്ച ഡിസൈനാണ് പുതിയ റേഞ്ച് റോവര്‍ ഇവോകിന്, കൂപ്പിന് സമാനമായ രൂപം, കൃത്യതയുള്ള പ്രതലങ്ങള്‍, സവിശേഷതയുള്ള റൂഫ് ലൈന്‍ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. ഫ്‌ളഷ് ഡിപ്ലോയബിള്‍ ഡോര്‍ ഹാന്‍ഡിലുകളും പ്രീമിയം സിഗ്ന്‌ച്ചേര്‍ ഡിആര്‍എല്ലുകളും ആനിമേറ്റഡ് ഡയറക്ഷണല്‍ ഇന്‍ഡിക്കേറ്ററുകളും സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകളും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു

പുതിയ പ്രീമിയം ട്രാന്‍സ്വേഴ്‌സ് ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ചിട്ടുള്ള പുതിയ റേഞ്ച് റോവര്‍ ഇവോക് ഏറ്റവും ആധുനിക ഡ്രൈവര്‍ സഹായ ഫീച്ചറുകളും സഹിതമാണെത്തുന്നത് ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുള്ള എസ്, സ്‌പോര്‍ട്ടിയര്‍ ആര്‍-ഡൈനാമിക്, എസിഇ ഡെറിവേറ്റീവുകളില്‍ ലഭ്യമാകുന്ന വാഹനത്തില്‍, ടച്ച് പ്രോ ഡ്യുവോ, 31.24 രാ (12.3) ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ™ ആപ്പിള്‍ കാര്‍ പ്ലേ™ എന്നിവയോടുകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍ കേപബിലിറ്റി, ക്ലിയര്‍സൈറ്റ് ഇന്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ സീറ്റ്, മിറര്‍, ഓഡിയോ, കാലാവസ്ഥ സെറ്റിംഗ്‌സ് എന്നിവയ്ക്ക് എഐയോടു കൂടിയ സ്മാര്‍ട്ട് സെറ്റിംഗ്‌സ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമുണ്ട്.

പുതിയ റേഞ്ച് റോവര്‍ ഇവോക്ക് ഡീസല്‍ മോഡല്‍ ഡെലിവറി ആരംഭിച്ചുകഴിഞ്ഞു. എസ് ഡെറിവേറ്റീവിന് 54.94 ലക്ഷം രൂപയും ആര്‍ ഡൈനാമിക് എസ് ഇ ട്രിമ്മിന് 59.85 ലക്ഷം രൂപയുമാണ് വില. ഡീസല്‍ മോഡലിനു പിന്നാലെ പെട്രോള്‍ മോഡലിന്റെ ഡെലിവറിയും ഉടനാരംഭിക്കും. ഇത് പ്രത്യേകം പ്രഖ്യാപിക്കും. പുതിയ റേഞ്ച് റോവര്‍ ഇവോക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ www.landrover.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.


Next Story

Related Stories