TopTop
Begin typing your search above and press return to search.

കേരളത്തിൽ ഡിജിറ്റൽ ഹബ് ആരംഭിക്കാൻ ലഭിച്ചത് വലിയ പിന്തുണയെന്ന് നിസ്സാൻ

കേരളത്തിൽ ഡിജിറ്റൽ ഹബ് ആരംഭിക്കാൻ ലഭിച്ചത് വലിയ പിന്തുണയെന്ന് നിസ്സാൻ

കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് നിസ്സാൻ മോട്ടോർ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് മിനോരു നൗര്‍മറൂ പറഞ്ഞു. ടോക്കിയോയില്‍ കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സെമിനാറിലായിരുന്നു നിസാന്‍ വൈസ് പ്രസിഡണ്ടിന്റെ അഭിപ്രായപ്രകടനം.

കേരളത്തിലെ റോഡ്‌-ഗതാഗത സൗകര്യങ്ങളും ശുദ്ധവായുവും രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെക്കാള്‍ മികച്ചതാണ്. ജനങ്ങളുടെ സഹകരണവും മികച്ചതാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അറുന്നൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. തിരുവനന്തപുരത്തെ തന്നെ മറ്റ് ഐടി കമ്പനികളിലെ നാനൂറോളം പേരുടെ സേവനവും ഉപയോഗിക്കുന്നു. ആയിരത്തോളം കൊണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും പരോക്ഷമായും തൊഴില്‍ നല്‍കുന്നു.

161 രാജ്യങ്ങളിലെ നിസാന്റെ എല്ലാ ബ്രാന്‍ഡ്‌ ഉല്‍പ്പനങ്ങള്‍ക്കും നല്‍കുന്ന പിന്തുണയില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷമാണ് നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ് ആരംഭിച്ചത്.

നിസ്സാന്റെ ഓട്ടമൊബൈൽ സംരംഭങ്ങളെ ഡിജിറ്റൽ കാലത്തിലേക്ക് സംക്രമിപ്പിക്കുന്നതിന്റെ കേന്ദ്രമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ ടെക്നോപാർക്കിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

സൈബർ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, മികച്ച യൂസർ എക്സ്പീരിയൻസ് സൃഷ്ടിക്കൽ തുടങ്ങിയ മേഖലകളിലേക്കാണ് ഈ ഡിജിറ്റല്‍ ഹബ്ബിന്റെ സംഭാവകൾ ചെല്ലുക. ഓട്ടോമൊബൈൽ മേഖല വളർന്നു കൊണ്ടിരിക്കുന്ന ഓട്ടോണമസ് മേഖലയിലേക്കും ഡിജിറ്റൽ ഹബ്ബിന്റെ സംഭാവനകളുണ്ടാകും. ഇലക്ട്രിക് വാഹന സാങ്കേതികതയാണ് മറ്റൊന്ന്.


Next Story

Related Stories