TopTop
Begin typing your search above and press return to search.

6,999 രൂപ പ്രതിമാസ ഇഎംഐ; കെടിഎം അഡ്വഞ്ചര്‍ 390ക്ക് പുതിയ ഫിനാന്‍സ് സൗകര്യം

6,999 രൂപ പ്രതിമാസ ഇഎംഐ; കെടിഎം അഡ്വഞ്ചര്‍ 390ക്ക് പുതിയ ഫിനാന്‍സ് സൗകര്യം

കെ.ടി.എമ്മിന്റെ അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ ഇഎംഐ ഓഫറുകളില്‍ സ്വന്തമാക്കാന്‍ അവസരം. 6999 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. ഓണ്‍-റോഡ് വിലയുടെ 80 ശതമാനം കവറേജും അഞ്ചു വര്‍ഷത്തെ ഉടമസ്ഥാവകാശവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഫിനാന്‍സ്് പദ്ധതി. കെ.ടി.എം 390യുടെ ഡല്‍ഹി എക്‌സ് ഷോറൂം വില 3,04,000 രൂപയാണ്.

ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ ഫിനാന്‍സ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 95 ശതമാനം ഫിനാന്‍സ് കവറേജ്, കുറഞ്ഞ പലിശ, സൗകര്യപ്രദമായ കാലാവധി എന്നിവയാണ് ഈ പദ്ധതിയിലുള്ളതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത് കൂടാതെ, കെടിഎം 390 അഡ്വഞ്ചര്‍ സ്വന്തമാക്കാന്‍ എക്‌സ്‌ചേഞ്ച് സ്‌കീമുകളും കെടിഎം ഡീലര്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കെ.ടി.എം അഡ്വഞ്ചര്‍ 390 അവതരിപ്പിച്ചത്. സാഹസിക ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള കെടിഎമ്മിന്റെ പ്രവേശനമായിരുന്നു അഡ്വഞ്ചര്‍ 390. വാഹനത്തെ കൂടുതല്‍ ജനപ്രീയമാക്കുന്നതിനാണ് പുതിയ ഫിനാന്‍സ് പദ്ധതികളെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് സുമിത് നാരംഗ് പറഞ്ഞു.ഇന്ത്യയില്‍ 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെ.ടി.എമ്മിന് 365 നഗരരങ്ങളിലായി 460 സ്റ്റോറുകളുണ്ട്.


Next Story

Related Stories