TopTop
Begin typing your search above and press return to search.

ഡിഫന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ ബുക്കിംഗ് പുനരാരംഭിച്ച് ലാന്‍ഡ് റോവര്‍

ഡിഫന്‍ഡര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ ബുക്കിംഗ് പുനരാരംഭിച്ച് ലാന്‍ഡ് റോവര്‍

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനമായ പുതിയ ഡിഫന്‍ഡര്‍ P400e യുടെ ഇന്ത്യയിലെ ബുക്കിംഗ് പുനരാരംഭിച്ചു. കരുത്തുറ്റ 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 105 kW ഇലക്ട്രിക് മോട്ടോറും സംയോജിക്കുന്ന P400e 297 kWസംയോജിത കരുത്തും സംയോജിത 640 Nm ടോര്‍ക്കും നല്‍കുന്നു. വെറും 5.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആക്സിലറേറ്റ് ചെയ്യുന്നതിനും മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലെത്താനും ഇത് സഹായിക്കുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രവര്‍ത്തനക്ഷമതയും ഇന്ധനക്ഷമതയും ഒത്തിണങ്ങിയ ലാന്‍ഡ് റോവറിന്റെ ഓഫ്-റോഡ് കാര്യക്ഷമത അതേപടി നിലനിര്‍ത്തുന്ന വാഹനമായ പുതിയ ഡിഫന്‍ഡര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. 2020 നവംബറില്‍ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതിനു ശേഷം ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉത്പന്ന നിരയിലുടനീളം വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

SE, HSE, X-Dynamic HSE, X എന്നീ നാല് വേരിയന്റുകളില്‍ പുതിയ ഡിഫന്‍ഡര്‍ P400e ഇന്ത്യയില്‍ ലഭ്യമാകും. കൂടുതല്‍ അറിയാന്‍ www.landrover.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.


Next Story

Related Stories