TopTop
Begin typing your search above and press return to search.

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 57 ലക്ഷം മുതല്‍

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 57 ലക്ഷം മുതല്‍

ലാന്‍ഡ്റോവറിന്റെ പുതിയ പതിപ്പ് ഡിസ്‌കവറി സ്പോര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിച്ചു. 57.06 ലക്ഷം മുതല്‍ 60.89 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില. എസ് വേരിയന്റിന് 57.06 ലക്ഷം രൂപയും ആര്‍ ഡൈനാമിക് എസ്ഇ ട്രിം വേരിയന്റിന് 60.89 ലക്ഷം രൂപയാണ് നിരക്കുകള്‍.

പുതിയ നിരയിലുള്ള ലാന്‍ഡ്റോവര്‍ സ്പോര്‍ട്ട് , ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പ്രീമിയം ട്രാന്‍സ്വേഴ്സ് ആര്‍ക്കിടെക്ചര്‍ (പിടിഎ) പ്ലാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഏവരേയും ആകര്‍ഷിക്കുന്ന ഡിസൈനിലാണ് പുതിയ പതിപ്പിന്റെ ഡിസൈന്‍, ഗ്രില്ലേ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടില്ല. ബംപര്‍ ഡിസൈനില്‍ പുതുമകളേറെയുണ്ട്. ചുവപ്പ്-കറുപ്പ് നിറങ്ങളുടെ കോംപിനേഷനില്‍ മികച്ച ലുക്കിലാണ് എസ്യുവി വിപണിയിലെത്തുക.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങളുമായെത്തുന്ന ഡിസ്‌കവറി സ്‌പോര്‍ട്ട് 2020-ക്ക് ബി.എസ്. 6 മാനദണ്ഡമനുസരിച്ചുള്ള 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ഇന്‍ജെനിയം എന്‍ജിനുകളാണുള്ളത്. പെട്രോള്‍ എന്‍ജിന്‍ 245 ബിഎച്ച്പി കരുത്ത് പകരുമ്പോള്‍ ഡീസല്‍ എന്‍ജിനില്‍ ഇത് 177 ബിഎച്ച്പിയാണ്. വയര്‍ലെസ് ചാര്‍ജിങ്, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, കൂടുതല്‍ ബ്ലാക്ക് ഡീറ്റെയ്‌ലിങ് തുടങ്ങിയവ പുതിയ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ മോടികൂട്ടുന്നു. 2019 മോഡലിനെക്കാള്‍ ഏഴ് മില്ലിമീറ്റര്‍ ചെറുതായെന്നതും 2020 ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പ്രത്യേകതയാണ്.


Next Story

Related Stories