TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍

ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിരത്തുകളിലെത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. മഹീന്ദ്ര ആറ്റം എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വാഹനത്തിന്റെ പുതിയ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ഉത്സവ സീസണില്‍ ആറ്റം ക്വാഡ്രിസൈക്കിളിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഇരിക്കാവുന്ന മനോഹരമായ കോംപാക്ട് വാഹനമാണ് ആറ്റം ക്വാഡ്രിസൈക്കിള്‍. രണ്ട് ഡോറുകളുള്ള ഈ വാഹനത്തില്‍ മുന്‍നിരയില്‍ ഒരു സീറ്റും പിന്നില്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ബഞ്ച് സീറ്റുമാണ് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ നിരത്തുകളില്‍ നിലവിലുള്ള ബജാജ് ക്യൂട്ട് ആയിരിക്കും മഹീന്ദ്ര ആറ്റത്തിന്റെ പ്രധാന എതിരാളി.

കൂടുതല്‍ ഇന്റീരിയര്‍ സ്പേസും പരമാവധി യാത്രാ സുഖവും അധിക ലഗേജ് സൗകര്യവുമായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്ര എന്നാണ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്. വാഹനത്തിന്റെ ഫീച്ചറുകള്‍ വെളിപ്പെടുത്തുന്ന ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. വളഞ്ഞ അരികുകളുള്ള നേരായ ബോക്‌സി ഘടനയാണ് മഹീന്ദ്ര വാഹനത്തിന് നല്‍കിയിരിക്കുന്നത്. ക്ലിയര്‍ ലെന്‍സ് ഹെഡ്ലാമ്പ്, ഇതിനുതാഴെയായി നല്‍കിയിട്ടുള്ള എയര്‍ ഇന്‍ടേക്ക്, മുന്നിലേയും പിന്നിലേയും റിഫ്‌ളക്ഷന്‍ സ്ട്രിപ്പുകള്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍, ത്രിപ്പിള്‍ പോഡ് ടെയ്ല്‍ലാമ്പ് എന്നിവ അടങ്ങുന്നതാണ് വാഹനത്തിന്റെ ഡിസൈന്‍.

15 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേണ്‍ ബാറ്ററിയായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. അഡ്വാന്‍സ്ഡ് തെര്‍മല്‍ മാനേജ്മെന്റ് സംവിധാനത്തിലെത്തുന്ന ഈ ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് സൂചന. ആറ്റത്തിന്റെ മൊത്തത്തിലുള്ള വേഗത പരിധി മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും.


Next Story

Related Stories