Top

മാന്ദ്യം ബാധിക്കാതെ മാരുതി; വില്‍പ്പന ഈ വര്‍ഷം 4.5 ശതമാനം ഉയര്‍ന്നു

മാന്ദ്യം ബാധിക്കാതെ മാരുതി; വില്‍പ്പന ഈ വര്‍ഷം 4.5 ശതമാനം ഉയര്‍ന്നു

മാസങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ വാഹനവിപണിയേയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി ആ സാമ്പത്തിക പ്രതിസന്ധിയെ ഇപ്പോള്‍ മറികടന്നിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ വെളിവാക്കുന്നത്. നവരാത്രി, ദസറ, ദീപാവലി ഉത്സവകാല വില്പനയും ഓഫറുകളുമാണ് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സഹായമായത്.

ഉത്സവ സീസണിലെ വില്‍പ്പന മെച്ചപ്പെട്ടതോടെ 2018 ഒക്ടോബറിലെ വില്‍പ്പനയെക്കാള്‍ 4.5 ശതമാനം അധിക വില്‍പ്പനയാണ് ഈ ഒക്ടോബറിലുണ്ടായത്. 1.53 ലക്ഷം വാഹനങ്ങളാണ് 2019 ഒക്ടോബറില്‍ കമ്പനി വിറ്റത്. 2018 ഒക്ടോബറില്‍ ഇത് 1.46 ലക്ഷമായിരുന്നു.

സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 25.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. മുന്‍ മാസങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ വില്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ആഭ്യന്തര വില്പനയിലും 4.5 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. 2018 ഒക്ടോബറില്‍ 1.38 ലക്ഷമായിരുന്നു മാരുതിയുടെ ആഭ്യന്തര വിപണിയിലെ വില്‍പ്പന. ഈ വര്‍ഷമത് 1.44 ലക്ഷമായി ഉയര്‍ന്നു.


Next Story

Related Stories