TopTop
Begin typing your search above and press return to search.

വില്‍പനയില്‍ വന്‍ കുതിപ്പുമായി മാരുതി

വില്‍പനയില്‍ വന്‍ കുതിപ്പുമായി മാരുതി

ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി ഒക്ടോബര്‍ മാസത്തിലെ വില്‍പ്പനയില്‍ നേട്ടം കൊയ്തു. ഒക്ടോബര്‍ മാസത്തില്‍ ആകെ 1,53,435 വാഹനങ്ങളാണ് മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.5 ശതമാനമാണ് വിപണിയില്‍ മുന്നേറിയത്. 2018 ഒക്ടോബറില്‍ കമ്പനിയുടെ ആകെ വില്‍പ്പന 1,44,277 യൂണിറ്റുകളായിരുന്നു.

ആഭ്യന്തര വില്‍പ്പനയില്‍ കമ്പനി 4.5 ശതമാനത്തിന്റെ വളര്‍ച്ച കാണിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1,44,277 യൂണിറ്റുകളാണ് മാരുതി വിറ്റത്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 1,38,100 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ആള്‍ട്ടോ, വാഗണ്‍ ആര്‍, പുതുതായി പുറത്തിറക്കിയ എസ്- പ്രസ്സോ എന്നിവ ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പ്പന 28,537 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇത് 32,835 യൂണിറ്റായിരുന്നു. 13.1 ശതമാനം ഇടിവാണ് ഈ വിഭാഗത്തിലുണ്ടായത്. കോംമ്പാക്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ വില്‍പ്പനയിലാകട്ടെ മുന്നേറ്റമാണുണ്ടായത്. 15.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വിഭാഗത്തിലെ മോഡലുകളുടെ കാര്യത്തിലുണ്ടായത്. സ്വിഫ്റ്റ്, സെലേറിയോ, ബെലേനോ തുടങ്ങിയ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ നിന്ന് ഒക്ടോബറില്‍ 75,094 യൂണിറ്റുകള്‍ വിറ്റുപോയി. 2018 ഒക്ടോബറില്‍ ഇത് 64,789 യൂണിറ്റുകളായിരുന്നു.

മിഡ്- സൈസ് സെഡാന്‍ സിയാസ് 2,371 യൂണിറ്റ് വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,892 യൂണിറ്റായിരുന്നു വിറ്റഴിച്ചത്. 39.1 ശതമാനത്തിന്റെ ഇടിവാണ് ഈ ഗണത്തിലുണ്ടായത്. വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 23,108 യൂണിറ്റായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 20,764 യൂണിറ്റായിരുന്നു. ഒക്ടോബറില്‍ കയറ്റുമതി 5.7 ശതമാനം ഉയര്‍ന്ന് 9,158 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 8,666 യൂണിറ്റായിരുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.


Next Story

Related Stories