Top

രണ്ടു ലക്ഷത്തോളം ബി എസ് 6 കാറുകള്‍ വിറ്റഴിച്ചതായി മാരുതി

രണ്ടു ലക്ഷത്തോളം ബി എസ് 6 കാറുകള്‍ വിറ്റഴിച്ചതായി മാരുതി

വിപണിയില്‍ എത്തിച്ച രണ്ടു ലക്ഷത്തോളം ബി എസ് 6 കാറുകള്‍ വിറ്റഴിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ഏപ്രിലിലാണു മാരുതി സുസുക്കി ബി എസ് ആറ് നിലവാരമുള്ള എന്‍ജിന്‍ ഘടിപ്പിച്ച കാര്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്. പുതിയ 1.2 ലീറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനുള്ള 'ബലേനൊ' ആയിരുന്നു മാരുതി സുസുക്കി ഇന്ത്യ ശ്രേണിയിലെ ബി എസ് ആറ് നിലവാരമുള്ള ആദ്യത്തെ കാര്‍. പിന്നാലെ നവീകരിച്ച 'ഓള്‍ട്ടോ'യും ബി എസ് ആറ് നിലവാരമുള്ള 796 സി സി എന്‍ജിനോടെ വിപണിയിലെത്തി. തുടര്‍ന്ന് ജൂണില്‍ 'വാഗന്‍ആര്‍', 'സ്വിഫ്റ്റ്', 'ഡിസയര്‍' തുടങ്ങിയവയും ബി എസ് ആറ് നിലവാരം പാലിക്കുന്ന 1.2 ലീറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനോടെ അരങ്ങേറ്റം കുറിച്ചു. ശേഷിയേറിയ 1.5 ലീറ്റര്‍, ബി എസ് ആറ് എന്‍ജിനോടെയായിരുന്നു പുത്തന്‍ 'എര്‍ട്ടിഗ'യുടെയും 'എക്‌സ് എല്‍സിക്‌സി'ന്റെയും വരവ്. അടുത്തയിടെ അരങ്ങേറിയ 'എസ് പ്രെസ്സോ'യിലൂടെ ബി എസ് ആറ് നിലവാരമുള്ള ഒരു ലീറ്റര്‍പെട്രോള്‍ എന്‍ജിനും മാരുതി സുസുക്കി യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. മാരുതി സുസുക്കി ശ്രേണിയില്‍ സെലേറിയൊ, ഒരു ലീറ്റര്‍എന്‍ജിനുള്ള 'വാഗന്‍ആര്‍', 'സിയാസ്', 'ഇഗ്‌നിസ്', 'ഓള്‍ട്ടോ കെ 10' തുടങ്ങിയവയിലാണ് ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള എന്‍ജിന്‍ തുടരുന്നത്.

അടുത്ത ഏപ്രിലോടെ ഇന്ത്യയില്‍ പെട്രോള്‍ കാറുകള്‍ മാത്രം വില്‍ക്കാനാണു മാരുതി സുസുക്കി ഇന്ത്യ ഒരുങ്ങുന്നത്. നിലവില്‍ഡീസല്‍ എന്‍ജിനോടെ മാത്രം ലഭ്യമാവുന്ന എസ് യു വികളായ 'വിറ്റാര ബ്രേസ'യും 'എസ് ക്രോസും' ഭാവിയില്‍ 1.5 ലീറ്റര്‍പെട്രോള്‍എന്‍ജിനോടെയാവും വില്‍പ്പനയ്‌ക്കെത്തുക.


Next Story

Related Stories