TopTop
Begin typing your search above and press return to search.

മാരുതി എസ്-ക്രോസിന്റെ പെട്രോള്‍ എന്‍ജിന്‍ എത്തുന്നു

മാരുതി എസ്-ക്രോസിന്റെ പെട്രോള്‍ എന്‍ജിന്‍ എത്തുന്നു

മാരുതിയുടെ കൂടുതല്‍ വാഹനങ്ങള്‍ പെട്രോള്‍ എന്‍ജിനിലേക്ക് മാറുന്നു. പെട്രോള്‍ എന്‍ജിന്‍ ബ്രെസയ്ക്ക് പിന്നാലെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിനും ഇനി പെട്രോള്‍ എന്‍ജിന്‍ കരുത്തേകും. കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള രാജ്യത്തെ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ വാഹനം നിരത്തുകളിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

ബിഎസ്-6 എന്‍ജിന്റെ വരവോടെ എസ്-ക്രോസ് ഡീസല്‍ നിരത്തൊഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് പെട്രോള്‍ എന്‍ജിന്‍ എസ്-ക്രോസിന്റെ വരവ്. മാരുതിയുടെ സിയാസ്, എര്‍ട്ടിഗ, എക്സ്എല്‍-6, ബ്രെസ എന്നീ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എസ്-ക്രോസിലും നല്‍കുന്നത്. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. ഇന്ധന ക്ഷമത ഉറപ്പാക്കാന്‍ സുസുക്കി ഡ്യുവല്‍ ബാറ്ററി സിസ്റ്റം- മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ പുത്തന്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇന്റീരിയറില്‍ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയപ്പോള്‍, എക്സ്റ്റീരിയറില്‍ പുതിയ റിയര്‍ വ്യൂ മിറര്‍, പുതിയ ഇന്റിക്കേറ്റര്‍ ലൈറ്റ്, സ്പോര്‍ട്ടി അലോയി വീല്‍ എന്നിവയും നല്‍കി.


Next Story

Related Stories