TopTop
Begin typing your search above and press return to search.

വാഗൺആറിന്റെ വിപണിപ്രവേശത്തിന് 20 വയസ്സ്; മൂന്നാംതലമുറ മോഡലിനും നിറയൗവ്വനം

വാഗൺആറിന്റെ വിപണിപ്രവേശത്തിന് 20 വയസ്സ്; മൂന്നാംതലമുറ മോഡലിനും നിറയൗവ്വനം

ബോക്സി ഡിസൈനുകളോട് അത്ര വലിയ പ്രിയം കാണിക്കാതിരുന്ന കാലത്താണ് ഇന്ത്യൻ വിപണിയിലേക്ക് വാഗൺ ആർ കടന്നുവരുന്നതും വിജയം നേടുന്നതും. ഇന്ത്യൻ കുടുംബവ്യവസ്ഥയുടെ പ്രത്യേകതകളാണ് ഈ വാഹനത്തിന്റെ വിജയത്തിനു കാരണമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലുമുള്ള ഒരു കുടുംബത്തിന് സർവ്വ സന്നാഹങ്ങളോടും കൂടി ഒരു മിനി ടൂറടിക്കാനുള്ള സൗകര്യങ്ങളുള്ള ഒരു കാർ. അത്തരമൊരു വാഹനം വിജയകരമായി ഇരുപത് വർഷം ഓടിത്തീർത്തതില്‍ അത്ഭുതമുണ്ടോ? മാരുതി സുസൂക്കി വാഗൺആർ ഈ വരുന്ന ക്രിസ്തുമസ്സിന് 20 വർഷം പൂർത്തിയാക്കുകയാണ്. 1999 ഡിസംബർ 25നാണ് മാരുതി വാഗൺആർ ഇന്ത്യൻ വിപണിയിലെത്തിയത്.

മാസാമാസം സിയാം പുറത്തിറക്കുന്ന വിൽപ്പനക്കണക്കുകളിൽ ആദ്യത്തെ അ‍ഞ്ച് സ്ഥാനങ്ങളിലൊന്ന് മാരുതി വാഗൺ ആർ മിക്ക അവസരങ്ങളിലും ഉറപ്പിച്ചിട്ടുണ്ട്. ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ എല്ലാ സന്ദർഭങ്ങളിലും വന്നിട്ടുണ്ട്. ലോഞ്ച് ചെയ്ത് അഞ്ച് വർഷത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന കണ്ടെത്തിയ ഈ മോഡൽ പിന്നീട് അത്ഭുതകരമായ വളർച്ചയിലേക്കാണ് എത്തിയത്.

ഹ്യൂണ്ടായിയുടെ സാൻട്രോ കാർ ഇന്ത്യൻ വിപണിയിൽ മാരുതിയുടെ അപ്രമാദിത്യത്തെ ചോദ്യം ചെയ്ത് വളരാൻ തുടങ്ങിയപ്പോഴാണ് സ്പേസ് കൂടുതലുള്ള ഒരു കാറിനെക്കുറിച്ച് കമ്പനി ആലോചന തുടങ്ങിയത്. ഈ ആലോചന വാഗൺആറിൽ ചെന്നെത്തി. നിലവിൽ മാരുതിയുടെ എർറ്റിഗ, എക്സ്എൽ6 മോഡലുകളുടെ പ്ലാറ്റ്ഫോമും വാഗൺആറിന്റേതാണ്.

ഇതിനകം മൂന്ന് തലമുറ മോഡലുകൾ വന്നു കഴിഞ്ഞു വാഗൺആറിന്. 24 ലക്ഷത്തോളം യൂണിറ്റ് വിൽപ്പന നടത്തി. ഇപ്പോൾ വിപണിയിലുള്ള മൂന്നാംതലമുറ മോഡൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോഞ്ച് ചെയ്ത് 7 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിറ്റഴിക്കാൻ മാരുതിക്കായി.


Next Story

Related Stories