ടാറ്റാ മോട്ടോഴ്സ് രാജ്യവ്യാപകമായി 650ലധികം വര്‍ക്ക്ഷോപ്പുകളില്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ സുരക്ഷാ പരിശോധന ക്യാമ്പായ 'മെഗാ സേഫ്റ്റി കാമ്പെയ്ന്' ആരംഭിച്ചു. ദേശീയ സുരക്ഷാ മാസത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തത്തിലുള്ള സേഫ്റ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ച് 15 ന് ആരംഭിച്ച ക്യാമ്പയിന് 2020 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് എക്സ്ക്ലൂസീവ് വാഹന സുരക്ഷാ പരിശോധന ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കാറിന്റെ മൊത്തം സുരക്ഷാ പരിശോധന കൂടാതെ, വാഹനത്തിന് സൗജന്യ ടോപ്പ് വാഷ് / ഫോം വാഷ്, പണിക്കൂലി, പാര്‍ട്സുകള്‍ , ലൂബ്രിക്കന്റുകള്‍, ആക്സസറികള്‍, മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവയില്‍ ആകര്‍ഷകമായ കിഴിവുകള്‍ തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കളില്‍ അവബോധം വളര്‍ത്തുന്നതിനും, സുരക്ഷിതമായ ഡ്രൈവിംഗിനും വാഹന പരിപാലനത്തിനുമുള്ള അറിവുകള്‍ നല്‍കുന്നതിനായി ടാറ്റ മോട്ടോഴ്സ് വര്‍ക്ക് ഷോപ്പുകള്‍ നടത്തും. നഗരങ്ങളിലുടനീളമുള്ള പ്രാദേശിക ആര്‍ടിഒകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയായിരിക്കും ഇത്.
ഈ ക്യാമ്പയിനിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ്, വാഹന പരിപാലനം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു ലക്ഷ്യമിടുന്നതായി ടാറ്റ മോട്ടോഴ്സിന്റെ സീനിയര്‍ ജനറല്‍ മാനേജരും, കസ്റ്റമര്‍ കെയര്‍ മേധാവിയുമായ (ആഭ്യന്തര, അന്തര്‍ദ്ദേശീയ ബിസിനസ്) സുഭജിത് റോയ് പറഞ്ഞു.
സുരക്ഷ ക്യാമ്പയിനോടൊപ്പം ടാറ്റാ മോട്ടോഴ്സ് സര്‍വീസ് കണക്റ്റ് (ടിഎംഎസ് സി) ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കുന്നതായും ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ടാറ്റ വാഹനം പരിശോധിക്കുന്നതിനും ഓഫറുകള്‍ നേടുന്നതിനും അടുത്തുള്ള ടാറ്റ മോട്ടോഴ്സ് അംഗീകൃത വര്‍ക്ക്ഷോപ്പുമായി ബന്ധപ്പെടുക. അടുത്തുള്ള ടാറ്റ വര്‍ക്ക്ഷോപ്പ് കണ്ടെത്തുന്നതിന്, ഏറ്റവും പുതിയ പതിപ്പ് ടാറ്റ മോട്ടോഴ്സ് സര്‍വീസ് കണക്റ്റ് (ടിഎംഎസ് സി) അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുക അല്ലെങ്കില്‍ സന്ദര്‍ശിക്കുക https://cars.tatamotors.com/service