TopTop
Begin typing your search above and press return to search.

ഡിമാൻഡ് ഉണ്ടെങ്കിൽ ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ നിർമ്മിക്കാമെന്ന് മെഴ്സിഡസ് ബെൻസ്; ആദ്യ ഇലക്ട്രിക്ക് കാർ ഇ ക്യു സി ഇന്ത്യയിലെത്തി

ഡിമാൻഡ് ഉണ്ടെങ്കിൽ ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ നിർമ്മിക്കാമെന്ന് മെഴ്സിഡസ് ബെൻസ്; ആദ്യ ഇലക്ട്രിക്ക് കാർ ഇ ക്യു സി ഇന്ത്യയിലെത്തി

മെഴ്‌സിഡസ് ബെന്‍സിന്റെ ആദ്യ ഇലക്ട്രിക്ക് കാര്‍ ആയ ഇ ക്യു സി ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 99.30 ലക്ഷം രൂപയാണ് ഇന്ത്യയില്‍ ഈ എസ് യു വിയുടെ ഓണ്‍ റോഡ് വില. വിദേശത്ത് നിര്‍മ്മിച്ച് ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ് നിലവില്‍ മെഴ്‌സിഡസ് ഇലക്ട്രിക്ക് കാര്‍. എന്നാല്‍ പാര്‍ട്‌സ് വിദേശത്ത് നിന്ന് കൊണ്ടുവന്ന് ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്ത് ഇലക്ട്രിക്ക് കാറുകള്‍ നിര്‍മ്മിക്കുന്നത് കമ്പനിയുടെ പരിഗണനയിലാണ്.

ഡിമാന്‍ഡ് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ തന്നെ കാര്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെന്‍ക് പറഞ്ഞു. കാര്‍ ആന്‍ഡ് ബൈക്ക് ഓട്ടോമൊബൈല്‍ മാധ്യമത്തോടാണ് മെഴ്‌സിഡസ് എംഡി ഇക്കാര്യം പറഞ്ഞത്. ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം ഗവണ്‍മെന്റ് തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യം മെഴ്‌സിഡസ് പരിഗണിക്കുമെന്ന് മാര്‍ട്ടിന്‍ ഷ്വെന്‍ക് പറഞ്ഞു. നിലവില്‍ ഇലക്ട്രിക്ക് കാര്‍ വിപണിയുമായി ബന്ധപ്പെട്ട ചട്ടക്കൂട് സ്ഥിരതയുള്ളതാണ്. നിലവിലെ നികുതിവ്യവസ്ഥകള്‍ അനുകൂലമാണെന്നും മേഴ്‌സിഡസ് മേധാവി അഭിപ്രായപ്പെട്ടു.

ഇ ക്യു എ കോംപാക്ട് സെഡാന്‍ അടക്കം വിവിധ പുതിയ മോഡലുകളാണ് മെഴ്‌സിഡസ് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. വ്യത്യസ്ത ബോഡി ടൈപ്പുകളിലുള്ള കാറുകളാണ് മെഴ്‌സിഡസിന്‌റെ പരിഗണനയിലുള്ളത്. ഈ മോഡലുകള്‍ സിബിയു (കംപ്ലീറ്റ് ബോഡി യൂണിറ്റ്) ആയി ഇന്ത്യയിലെത്തിക്കുമോ അതോ പാര്‍ട്‌സ് കൊണ്ടുവന്ന് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് മേഴ്‌സിഡസ് സിഇഒ പറഞ്ഞു.

80 കിലോവാട്ട് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇക്യുസിയിലുള്ളത്. ഫുള്‍ ചാര്‍ജ്ജ് ചെയ്താല്‍ 450 കിലോമീറ്റര്‍ വരെ ഓടിക്കാം. രണ്ട് ഇലക്ട്രിക്ക് മോട്ടറുകളാണ് ഇതിലുള്ളത്. ഫ്രണ്ട്, റിയര്‍ ആക്‌സിലുകളിലായാണ് ഈ മോട്ടറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് ഓള്‍ വീല്‍ ഡ്രൈവ് കണ്‍ഫിഗറേഷന്‍ സാധ്യമാക്കുന്നു. 402 ബിഎച്ച്പി ആണ് രണ്ട് ഇലക്ട്രിക്ക് മോട്ടറുകളുടേയും കൂടി പവർ.


Next Story

Related Stories