TopTop
Begin typing your search above and press return to search.

ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റ് ചാര്‍ജര്‍; എംജി മോട്ടോഴ്സും ടാറ്റ പവറും കൈകോര്‍ക്കുന്നു

ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റ് ചാര്‍ജര്‍; എംജി മോട്ടോഴ്സും ടാറ്റ പവറും കൈകോര്‍ക്കുന്നു

രാജ്യത്തെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിനായി എംജി മോട്ടോഴ്സും ടാറ്റ പവറും കൈകോര്‍ക്കുന്നു. ഇരുകമ്പനികളും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്തുടനീളമുള്ള എംജിയുടെ തിരഞ്ഞെടുത്ത ഷോറൂമുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നാണ് സൂചന. ഈ ചാര്‍ജറുകള്‍ എംജി ZS ഇലക്ട്രിക്ക് ഉടമകള്‍ക്കും മറ്റ് ഇലക്ട്രിക്ക് വാഹന ഉടമകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുന്നതിന് കമ്പൈന്‍ഡ് ചാര്‍ജിങ് സിസ്റ്റം (CCS), ചാഡെമോ (CHAdeMO) ചാര്‍ജിങ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പൊരുത്തപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എംജി തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാറിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം.ZS ഇലക്ട്രിക് ഇന്ത്യയില്‍ അവതരിപ്പിച്ചതിന് പിന്നാലെ തുടക്കത്തില്‍ അഞ്ച് നഗരങ്ങളില്‍ മാത്രമായിരുന്നു വാഹനം വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. എംജിയുടെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലെ ഷോറൂമുകളില്‍ മുമ്പുതന്നെ ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 1 മുതല്‍ കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളിലേക്ക് കൂടി വാഹന വില്‍പ്പന വ്യാപിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടാറ്റയുമായി സഹകരിച്ച് കൂടുതല്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ ഒരുക്കാന്‍ കമ്പനി തീരുമാനിച്ചത്.




Next Story

Related Stories