TopTop
Begin typing your search above and press return to search.

കോവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് എംജി മോട്ടോഴ്സ്

കോവിഡ് 19; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെന്റിലേറ്റര്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് എംജി മോട്ടോഴ്സ്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് എംജി മോട്ടോഴ്സ് വെന്റിലേറ്റര്‍ നിര്‍മാണം ആരംഭിക്കുന്നു. വൈറസ് ബാധിതരെ സഹായിക്കുന്നതിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുമെന്നും എംജി മോട്ടോഴ്സ് നേരത്തെ അറിയിച്ചിരുന്നു. ഇതിനായി മൂന്ന് മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനിയുമായി ചര്‍ച്ചയും നടത്തിയിരുന്നു.

ലോകത്തിലെ മികച്ച 25 വെന്റിലേറ്റര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് മാക്‌സ്. എംജിയും മാക്സുമായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ പ്രതിമാസം 300 വെന്റിലേറ്ററുകളായിരിക്കും നിര്‍മിക്കുക. രണ്ടാം ഘട്ടത്തില്‍ ഇത് 1000 ആയി ഉയര്‍ത്താനാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. ആശുപത്രികളുമായും ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ശേഷം ആവശ്യം പരിഗണിച്ചും പിന്നീട് വെന്റിലേറ്റര്‍ നിര്‍മാണം ഉയര്‍ത്തുകയെന്നാണ് ഇരുകമ്പനികളും അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുന്നത് വെന്റിലേറ്ററുകള്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഈ ഉപകരണം നിര്‍മിക്കാന്‍ എംജി തീരുമാനിച്ചിരിക്കുന്നത്. മാക്സ് വെന്റിലേറ്റര്‍ കമ്പനിയുമായുള്ള കൂട്ടുകെട്ടിലൂടെ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കിയും പരമാവധി വേഗത്തിലും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ സാധിക്കുമെന്ന് എംജി മോട്ടേഴ്‌സ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് സേനയ്ക്കുമായി എംജിയുടെ 100 ഹെക്ടര്‍ എസ്യുവികള്‍ വിട്ടുനല്‍കിയിരുന്നു. ഇതിനാവശ്യമായ ഇന്ധനവും ഡ്രൈവര്‍മാരേയും എംജി നല്‍കുമെന്നും അറിയിച്ചു.ഇതിനൊപ്പം, ആദ്യ ഘട്ടത്തില്‍ തന്നെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതിനായി രണ്ടുകോടി രൂപയുടെ ധനസഹായം എംജി മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ പോലീസ് വാഹനങ്ങള്‍ എംജിയുടെ സര്‍വീസ് സെന്ററിലെത്തിച്ച് സാനിറ്റൈസ് ചെയ്ത് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.


Next Story

Related Stories