TopTop
Begin typing your search above and press return to search.

മാന്ദ്യത്തിൽ ശ്വാസം മുട്ടുമ്പോഴും പ്രതീക്ഷ കൈവിടാതെ: 2020ൽ വിപണി പിടിക്കുന്ന ഹാച്ച്ബാക്കുകൾ

മാന്ദ്യത്തിൽ ശ്വാസം മുട്ടുമ്പോഴും പ്രതീക്ഷ കൈവിടാതെ: 2020ൽ വിപണി പിടിക്കുന്ന ഹാച്ച്ബാക്കുകൾ

സാമ്പത്തിക മാന്ദ്യം കഴുത്തിനു കേറിപ്പിടിച്ച് ശ്വാസം മുട്ടി പിടയുമ്പോഴും ഇന്ത്യയിലെ വാഹനനിർമാതാക്കൾ പ്രതീക്ഷ കൈവിടുന്നില്ല. തകർക്കാനുള്ള ഏത് ശ്രമത്തെയും അതിജീവിക്കാൻ ഇന്ത്യക്ക് ശേഷിയുണ്ടെന്നാണ് വാഹനനിർമാതാക്കള്‍ കരുതുന്നത്. നേരത്തെയും മാന്ദ്യങ്ങളെ അതിജീവിച്ച പാരമ്പര്യം ഇന്ത്യക്കുണ്ട്. മുൻകാലങ്ങളിലെ മാന്ദ്യങ്ങൾ ആഗോളതലത്തിൽ സംഭവിച്ചവയായിരുന്നെങ്കിൽ ഇപ്പോഴത്തേത് ആഭ്യന്തരമായ ഘടകങ്ങൾ കൂടി ഉൾപ്പെട്ടതാണെന്ന വ്യത്യാസമുണ്ടെങ്കിലും വിപണി അതിന്റെ വളർച്ചാവേഗം തിരിച്ചുപിടിക്കുമെന്നു തന്നെയാണ് കരുതേണ്ടത്. ഈ പ്രതീക്ഷയിലാണ് പുതിയ പുതിയ വാഹനങ്ങളുമായി കാർനിർമാതാക്കൾ വന്നുകൊണ്ടിരിക്കുന്നത്.

പുതിയ വർഷത്തിലേക്ക് വിപണി നീങ്ങുകയാണ്. 2020ൽ വിപണിയിലേക്ക് നിരവധി ചെറുവാഹനങ്ങൾ എത്തിച്ചേരുന്നുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

ഹ്യൂണ്ടായ് ഐ20യുടെ ശിൽപ്പമാറ്റം

രൂപകൽപ്പനയിലും ഫീച്ചറുകളുടെ കാര്യത്തിലുമെല്ലാം വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഹ്യൂണ്ടായ് ഐ20 മോഡല്‍. 2020ന്റെ പകുതിയോടെ ഈ മോഡൽ വിപണിയിലെത്തിച്ചേരും. ഈ മോഡലിന്റെ ചാരപ്പടങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഫ്രണ്ടിലും ബാക്കിലും എൽഇഡി ലൈറ്റുകളുടെ സമ്പന്നതയുണ്ടാകുമെന്ന് ഈ ചിത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗ്രില്ലിന്റെ ഡിസൈൻ ശൈലിയിലും മാറ്റമുണ്ടാകും. മൂന്ന് എൻജിൻ വേരിയന്റുകളാണ് വാഹനത്തിനുണ്ടാവുക. 1.2 ലിറ്ററിന്റെയും 1.0 ലിറ്ററിന്റെയും പെട്രോൾ എൻജിനുകളും 1.5 ലിറ്ററിന്റെ ഡീസൽ എൻജിനും. 5.5 ലക്ഷത്തിന്റെ ചുറ്റുപാടിൽ വിലകൾ തുടങ്ങും.

മാരുതി സെലെരിയോ

മാരുതി സുസൂക്കി സെലെരിയോ വിപണിയിലെത്തിയിട്ട് വർഷം അഞ്ച് പിന്നിട്ടു. ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷനുമായി വന്ന ഈ മോഡൽ വിപണിയില്‍ വലിയ ഹിറ്റായി. ഒരു പുതുക്കൽ അത്യാവശ്യമായി വന്നിരിക്കുകയാണിപ്പോൾ. 2020 അവസാനത്തോടെ പുതിയ സെലെരിയോ വിപണി പിടിക്കും. 1.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും വാഹനത്തിലുണ്ടാവുക. വില 4.2 ലക്ഷത്തിന്റെ ചുറ്റുപാടിൽ തുടങ്ങിയേക്കും.

മാരുതി സുസൂക്കി ഇഗ്നിസ്

ഇഗ്നിസ് വിപണിയിലെത്തിയിട്ട് അധികകാലമൊന്നുമായില്ല. ചെറിയൊരു പുതുക്കൽ ഈ വാഹനത്തിന് 2020ൽ ഉണ്ടായേക്കും. ഭാരത് സ്റ്റേജ് ആറാം എമിഷൻ ചട്ടം പാലിക്കുന്ന എൻജിനും ഈ മോഡലിനൊപ്പം ചേർക്കും. 1.2 ലിറ്റർ ശേഷിയുള്ളതായിരിക്കും ഈ എൻജിൻ. വില 4.8 ലക്ഷത്തിന്റെ പരിസരത്ത് തുടങ്ങും.

ടാറ്റ ടിയാഗോ

ടാറ്റ ടിയാഗോയ്ക്ക് ഒരു പുതുക്കൽ 2020ന്റെ ആദ്യത്തിൽ തന്നെ ലഭിച്ചേക്കും. നിലവിലെ 1.2 ലിറ്ററിന്റെ ഡീസൽ എൻജിൻ ഉപേക്ഷിക്കും. 1.0 ലിറ്ററിന്റെ എൻജിനാണിത്. 1.2 ലിറ്ററിന്റെ പെട്രോൾ എൻ‌ജിന്‍ പതിപ്പ് മാത്രമാണ് തുടർന്നുണ്ടാവുക. ഇതോടൊപ്പം 5 സ്പീഡ് മാന്വൽ ഗിയർബോക്സ്, ഓട്ടോമേറ്റഡ് മാന്വൽ ഗിയർബോക്സ് എന്നിവ ചേർക്കും. 4.3 ലക്ഷത്തിന്റെ ചുറ്റുപാടിൽ വില തുടങ്ങും.

ടാറ്റ ആൾട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് വിപണി വലിയ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലേക്കുള്ള ടാറ്റയുടെ പ്രവേശം പ്രഖ്യാപിക്കുക ആൾ‌ട്രോസാണ്. ഹ്യൂണ്ടായ് ഐ20, മാരുതി ബലെനോ എന്നീ മോഡലുകൾക്ക് ഒരെതിരാളിയായിരിക്കും ഇയാൾ. രണ്ട് പെട്രോൾ എൻജിൻ വേരിയന്റുകളുണ്ടാകും കാറിന്. ഒരു ഡീസൽ എൻജിനും. 2020ന്റെ ആദ്യത്തിൽ വാഹനം എത്തിച്ചേരും. വില 5.3 ലക്ഷത്തിന്റെ ചുറ്റുപാടിൽ തുടങ്ങും.


Next Story

Related Stories