TopTop

163 സ്ഥലങ്ങളിൽ കെഎസ്ഇബിയുടെ വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു

163 സ്ഥലങ്ങളിൽ കെഎസ്ഇബിയുടെ വാഹന ചാർജിങ് സ്റ്റേഷനുകൾ വരുന്നു

സംസ്ഥാനത്ത് 163 സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം കൂട്ടാനുള്ള സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ചാർജിങ് സ്റ്റേഷനുകൾ ആദ്യം എത്തുക.

ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങൾ വെച്ച് സ്വന്തമായി വാഹന നയം പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വന്തമായി വൈദ്യുത വാഹന നയമുള്ള സംസ്ഥാനമാണ് കേരളം. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുക എന്നതാണ് വാഹനനയത്തിന്റെ പ്രധാന ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

കെ.എസ്.ഇ.ബിയാണ് വാഹനനയത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി യുടെ ഒദ്യോഗിക വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളാക്കും.

അനെർട്ടിന്റെ നേതൃത്വത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള 30 ശതമാനം വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റും. ആദ്യഘട്ടമായി കേരള സർക്കാരിന്റെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് അതിവേഗ ചാര്ജിങ് സ്റ്റേഷൻ സെക്രട്ടറിയേറ്റ് കോമ്പൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്.




Next Story

Related Stories