പ്രമുഖ വാഹന ബ്രാന്റായ ടാറ്റാ മോട്ടോര്‍സ് മുന്‍ നിര പ്രീമിയം ബ്രാന്റ് എസ് യു വി ഓള് ന്യൂ സഫാരി പുറത്തിറക്കി. പുത്തന്‍ തലമുറ എസ് യു വി ഉപഭോക്താക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കും വിധം നവീകരിച്ചും ആധുനിക വത്കരിച്ചുമാണ് ഓള് ഇന്ത്യ ന്യൂ സഫാരി ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 6/7 സീറ്റര്‍ സഫാരിക്ക് തുടക്കവില 14.69 ലക്ഷം( ഡല്‍ഹിയിലെ എക്സ് ഷോറും വില).
2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് കെയ്റോടെക് എഞ്ചിന്, അതിന്റെ 2741 വീല്‍ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റര്‍ വൈറ്റ് ഇന്റീരിയര്‍ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോര്‍ഡ്, രാജകീയമായ പനോരമിക് സണ്‍ റൂഫ് - വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സണ്‍ റൂഫ്, 6,7 സീറ്റ് ഓപ്ഷന്, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലന്റ് ഇന്‍ഫോടെയ്മെന്റ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്.
ടാറ്റാ മോട്ടോര്‍സിന്റെ എല്ലാ ഉത്പന്നങ്ങളെയും പോലെ സഫാരിയും വിവിധ സുരക്ഷാ സവിശേഷതകളടങ്ങുന്നതാണ്. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 14 ഫക്ഷണല്‍ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു. ബോസ് മോഡ് കുടുതല്‍ സൗകര്യപ്രദമായ യാത്രക്കും അനുയോജ്യമാണ്. ലിവിങ് റൂം അനുഭവം വാഹനത്തിന് അകത്ത് യാത്രയിലുടനീളം നല്കാവുന്ന വിധമാണ് ഇന്റീരിയര്‍. ഇത് കൂടാതെ വാഹനം റോയല്‍ ബ്ലൂവിനൊപ്പം ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ് ഓര്‍കസ് വൈറ്റ് നിറങ്ങളിലും ലഭ്യമാണ്.
സ്റ്റൈലിന് അല്പം പ്രാധാന്യം ഉയര്‍ത്തി പുതിയ അഡ്വഞ്ചര്‍ രൂപഭാവമാണുള്ളത്. ആര് 18 ബ്ലാക് ടിന്റഡ് ചാര്‍ക്കോള്‍ ഗ്രേ മെഷീന്‍ഡ് അലോയ്, പിയാനോ ബ്ലാക് ഗ്രില്‍, റൂഫ് റെയില്‍ ഇന്‍സെര്‍ട്സ്, , ഔട്ടര്‍ ഡോര്‍ ഹാന്റില്‍സ്, ബോണറ്റില്‍ സഫാരി മസ്കോട്ട്, മൃദുവായതും എര്‍ത്തി ബ്രൌണുമായ ഇന്റീരിയര്‍, ഡാര്‍ക് ക്രോമായ എയര്‍ വെന്റ്, നോബ്, സ്വിച്ചുകള്‍, ഇന്നര്‍ ഡോര്‍ ഹാന്റില്‍, ഗ്രാബ് ഹാന്റില്‍, ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്റര്‍. പിയാനോ ബ്ലാക് സ്റ്റീറിങ് വീല്‍, ഗ്രാബ് ഹാന്റില്‍, ഫ്ലോര്‍ കണ്‍സോള്‍ ഫ്രെയിം, ഐപി മിഡ് പാഡ് ഫിനിഷര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. പുതിയ സഫാരി ഒമ്പത് വാരിയന്റില്‍ ലഭ്യമാകും. എക്സ് ഇ നിന്ന് തുടങ്ങി എക്സ് ഇസെഡ് എ പ്ല്സ് വരെയാണ് വാരിയന്റുകള്‍.
ടാറ്റാ മോട്ടോര്‍സിന്റെ ഇംപാക്ട് 2.0 ഡിസൈന്‍ പാരമ്പര്യവും തെളിയിക്കപ്പെട്ട ഒഎംഇജിഎആര്‍സി ശേഷിയും കൂടിചേര്‍ന്നാണ് പുതിയ സഫാരിയും ഒരുക്കിയിട്ടുള്ളത്.
ട്രോപ്പിക്കല്‍ മിസ്റ്റ് കളറില്‍ ലഭ്യമാകുന്ന വാഹനം രാജ്യത്തെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്ക് ഇണങ്ങുന്നതാണ്. വിവേകമതികളും മാറി കൊണ്ടിരിക്കുന്നതുമായ എസ് യു വി ഉപഭോക്താക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നതാണ് തങ്ങളുടെ മുന്‍ നിര വാഹനമായ പുതിയ സഫാരിയെന്ന് ടാറ്റാ മോട്ടോര്‍സ് എംഡിയും സിഇഒയുമായ ഗുതെര് ബുഷെക് പറഞ്ഞു. അസാധാരണമായ നിര്‍മ്മാണ നിലവാരവും ആഡംബര അനുഭവവും കുരുത്തും പ്രകടനവും , ബ്രാന്റിന്റെ പാരമ്പര്യവും ' ന്യൂഫോര് എവര്‍' വാഹനങ്ങളുടെ സവിശേഷതകളായ സേഫ്റ്റി, സ്റ്റൈല്‍, ഡ്രൈവബിലിറ്റിയും ഒത്ത് ചേര്‍ന്ന പുതിയ സഫാരി ഒരിക്കല്‍ കൂടി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.