TopTop
Begin typing your search above and press return to search.

ടൊയോട്ട അര്‍ബന്‍ ക്രൂയിസറുമായി കോംപാക്ട് എസ് യു വി വിപണിയിലേക്ക് ടൊയോട്ടയും

ടൊയോട്ട അര്‍ബന്‍ ക്രൂയിസറുമായി കോംപാക്ട് എസ് യു വി വിപണിയിലേക്ക് ടൊയോട്ടയും

ഏറ്റവും പുതിയ എസ്യുവിയായ 'ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍' അവതരിപ്പിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നു. 'സ്‌റ്റൈലില്‍ യാത്ര' ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു 'അര്‍ബന്‍ സ്റ്റാന്‍ഡ് ഔട്ട് അപ്പീല്‍' നല്‍കുന്ന പുതിയ അര്‍ബന്‍ ക്രൂസര്‍ കോംപാക്റ്റ് എസ്യുവിയില്‍ നിന്ന് കൂടുതല്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാകുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വരുന്ന ഉത്സവ സീസണില്‍ പുതിയ കോംപാക്റ്റ് എസ്യുവി ഇന്ത്യയില്‍ നിരത്തിലെത്തിച്ചുകൊണ്ട് എസ്യുവി വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ''ഈ ഉത്സവ സീസണില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ' പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. ഉപഭോക്തൃകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനത്തിലൂടെ, പുതിയ ഉല്‍പ്പന്നങ്ങള്‍ യഥാസമയം അവതരിപ്പിച്ചുകൊണ്ട് ടികെഎം എല്ലായ്‌പ്പോഴും ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനാണ് ശ്രമിക്കുന്നത്. മാത്രമല്ല വിഭിന്നങ്ങളായ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റൊരു ശ്രമമാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍. പുതിയ വാഹനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ പങ്കിടും '. ടികെഎം സെയില്‍സ് ആന്റ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.


Next Story

Related Stories