TopTop
Begin typing your search above and press return to search.

നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി

നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ പുറത്തിറക്കി

നിസ്സാന്‍ സ്‌പോര്‍ട്‌സ് കാറിന്റെ പുതിയ തലമുറ ഉല്‍പ്പന്നം പുറത്തിറക്കുന്നതിന്റെ സൂചനയായി നിസ്സാന്‍ ഇസഡ് പ്രോട്ടോ പുറത്തിറക്കി. യോകോഹാമയിലെ നിസ്സാന്‍ പവലിയനില്‍ ഒരു വെര്‍ച്വല്‍ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച പ്രോട്ടോടൈപ്പ് അകത്തും പുറത്തും പുതിയ ഡിസൈനോടു കൂടിയതും മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയ വി-6 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനുമാണ്.

മെയ് മാസത്തില്‍ 'നിസ്സാന്‍ എ-ഇസഡ്' എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആദ്യം സൂചന നല്‍കിയ നിസ്സാന്‍ ഇസഡിന്റെ പ്രോട്ടോ 50 വര്‍ഷത്തെ ഇസഡ് പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തികച്ചും ആധുനികവുമായ സ്‌പോര്‍ട്‌സ് കാറാണെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ജപ്പാനിലെ ഡിസൈന്‍ ടീം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇസഡ് പ്രോട്ടോ, ഒറിജിനല്‍ മോഡലിനോടുള്ള ചേര്‍ന്നുനില്‍ക്കുന്നതും അതേസമയം പുതിയതും ആകര്‍ഷകവുമായ എക്സ്റ്റീരിയര്‍ രൂപകല്‍പ്പനയോടു കൂടിയതുമാണ്. തിളക്കമുള്ള മഞ്ഞ പേളസന്റ് പെയിന്റാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഹൂഡിന്റെ ആകൃതിയും കാന്‍ഡഡ്, ടിയര്‍ട്രോപ്പ് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും യഥാര്‍ത്ഥ ഇസഡിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലുകളാണ്. ഹെഡ്ലൈറ്റ് ബക്കറ്റുകളില്‍ ഇസഡ് ജിക്ക് വ്യക്തമായ ഡോം ലെന്‍സുകളുണ്ട്. ഓരോ ഹെഡ്ലൈറ്റിനും മുകളില്‍ രണ്ട് വൃത്താകൃതിയിലുള്ള പ്രതിഫലനങ്ങള്‍ പ്രകാശം നല്‍കുന്നു. - നിസ്സാന്‍ ഹെഡ് ഓഫ് ഡിസൈന്‍സ് അല്‍ഫോണ്‍സോ അല്‍ബേസ പറഞ്ഞു.

മാറിയ ലോകത്തിനായി പുനര്‍വ്യാഖ്യാനം ചെയ്ത റിയര്‍, 300 ഇസഡ് എക്‌സ് (ഇസഡ് 32) ടൈല്‍ ലൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. 19 ഇഞ്ച് അലോയ് വീലുകളും ഡ്യുവല്‍ എക്സ്ഹോസ്റ്റുകളുമാണുള്ളത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇസഡ് പ്രോട്ടോയുടെ ക്യാബിന്‍ ആധുനിക സാങ്കേതികവിദ്യയെ വിന്റേജ് ഇസഡ് ടച്ചുകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ്. എല്ലാ സുപ്രധാന വിവരങ്ങളും 12.3 ഇഞ്ച് ഡിജിറ്റല്‍ മീറ്റര്‍ ഡിസ്പ്ലേയില്‍ കാണാവുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Next Story

Related Stories