TopTop
Begin typing your search above and press return to search.

നിസ്സാന്റെ പുതിയ ബി-എസ്.യു.വി: നിസ്സാന്‍ മാഗ്‌നൈറ്റ്

നിസ്സാന്റെ പുതിയ ബി-എസ്.യു.വി: നിസ്സാന്‍ മാഗ്‌നൈറ്റ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി-എസ്.യു.വിയുടെ കണ്‍സെപ്റ്റ് പതിപ്പ് നിസ്സാന്‍ അവതരിപ്പിച്ചു. നിസ്സാന്‍ മാഗ്നൈറ്റ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. സാങ്കേതികവിദ്യയാല്‍ സമ്പന്നവും സ്റ്റൈലിഷുമായ ബി-എസ്.യു.വി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ജപ്പാനില്‍ രൂപകല്‍പ്പന ചെയ്യുന്ന വാഹനം ഇന്ത്യയിലാണ് നിര്‍മ്മിക്കുക.

'മാഗ്നറ്റിക്', 'ഇഗ്‌നൈറ്റ്' എന്നീ പദങ്ങളുടെ സംയോജനമാണ് മാഗ്നൈറ്റ് എന്ന പേര്. 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് നിസ്സാന്‍ മാഗ്നൈറ്റ് നിര്‍മ്മിക്കുന്നത്. സ്റ്റൈലിഷ് ഡിസൈനോടുകൂടിയ സവിശേഷതകളാല്‍ സമ്പന്നമായ പ്രീമിയം വാഹനമായിരിക്കും നിസ്സാന്‍ മാഗ്നൈറ്റ്.

''നിസ്സാന്റെ ആഗോള എസ്.യു.വി ഡിഎന്‍എയിലെ പരിണാമത്മകമായ കുതിപ്പാണ് നിസ്സാന്‍ മാഗ്നൈറ്റ്. കട്ടിംഗ് എഡ്ജ് ടെക്നോളജിയോടെ എത്തുന്ന മാഗ്‌നൈറ്റ് ഈ വിഭാഗത്തിലെ ഒരു ഗെയിം ചെയിഞ്ചര്‍ വാഹനമായിരിക്കും.'' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.


Next Story

Related Stories