TopTop
Begin typing your search above and press return to search.

ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ കാമ്പയിനുമായി നിസ്സാന്‍

ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ കാമ്പയിനുമായി നിസ്സാന്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ കാമ്പയിനുമായി നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. കാമ്പയിനില്‍, വാഹനത്തിന്റെ വാതില്‍, സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബുകള്‍ എന്നിവ ഉള്‍പ്പെടെ കാറിന്റെ എല്ലാ ഇന്റീരിയര്‍, എക്സറ്റീരിയര്‍ ഭാഗങ്ങളും സൗജന്യമായി ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ നടത്തുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇത് കൂടാതെ, ഇന്റീരിയര്‍ ഫോഗിംഗ് ഉപയോഗിച്ച് വാഹനത്തിന്റെ പൂര്‍ണ്ണ സാനിറ്റെസേഷനും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സറ്റീരിയര്‍ സാനിറ്റേസേഷന് പുറമെ മിതമായ നിരക്കിലാണ് ഇന്റീരിയര്‍ ഫോഗിംഗ് ചെയ്ത് കൊടുക്കുന്നത്. 'വീ സാനിറ്റൈസ് ടു പ്രൊട്ടക്ട് യു' എന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഡീലര്‍ഷിപ്പില്‍ നിന്ന് നിസ്സാന്‍, ഡാറ്റ്സണ്‍ ഉപഭോക്താക്കള്‍ക്ക് ക്ഷണം ലഭിക്കും. ഫോണ്‍ കോളുകള്‍, ഇ-മെയില്‍, എസ്.എം.എസ് എന്നിവയിലൂടെയാകും ഡീലര്‍ഷിപ്പില്‍ നിന്ന് ഉപഭോക്താക്കളെ ബന്ധപ്പെടുക. മെയ് 15 മുതല്‍ ജൂണ്‍ 30 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പ്രത്യേക ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എല്ലാ നിസ്സാന്‍, ഡാറ്റ്സണ്‍ വാഹന ഉടമകള്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ആന്റി-മൈക്രോബയല്‍ സാനിറ്റൈസേഷന്‍ പാക്കേജെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.


Next Story

Related Stories