TopTop
Begin typing your search above and press return to search.

റെനോ ഇന്ത്യ ട്രൈബര്‍ എംവൈ21 അവതരിപ്പിച്ചു

റെനോ ഇന്ത്യ ട്രൈബര്‍ എംവൈ21 അവതരിപ്പിച്ചു

റെനോ ഇന്ത്യ ട്രൈബര്‍ എംവൈ21 എന്ന പുതിയ മോഡല്‍ അവതരിപ്പിച്ചു.പുതിയ മോഡല്‍ ആകര്‍ഷകമായ 5.30 ലക്ഷം രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. 2019 ഓഗസ്റ്റില്‍ അവതരിപ്പിച്ച റെനോ ട്രൈബര്‍ വിശാലമായ അള്‍ട്രാ മോഡുലാര്‍ വാഹനമാണ്. ഇന്ത്യന്‍ വിപണിയില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെയും ഫ്രാന്‍സിലെയും ടീമുകള്‍ ചേര്‍ന്നുള്ള പ്രൊജക്റ്റിന്റെ സൃഷ്ടിയാണ് ട്രൈബറെന്ന് കമ്പനി പറയുന്നു.

പുതുമയുടെയും ആധുനികതയുടെയും മുന്നിലാണ് പുതിയ ട്രൈബര്‍ എംവൈ21. നൂതന സവിശേഷതകള്‍, കൂടുതല്‍ മൂല്യം നല്‍കുകയും അത് കൂടുതല്‍ സൗകര്യപ്രദവും ആകര്‍ഷകവും താങ്ങാനാവുന്നതുമാക്കി മാറ്റുകയും ചെയ്യുന്നു. യാത്രക്കാരന് കൂടുതല്‍ സൗകര്യപ്രദമാകുന്നതിനായി സ്റ്റീയറിങ് വീലില്‍ തന്നെ ഓഡിയോ-ഫോണ്‍ നിയന്ത്രണങ്ങളുമായാണ് റെനോ ട്രൈബര്‍ വരുന്നത്. ഡ്രൈവര്‍ സീറ്റ് ഉയരവും അഡ്ജസ്റ്റ് ചെയ്യാം. ഇത് കാറിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നു. കാര്‍ കൂടുതല്‍ ആകര്‍ഷണീയമാക്കികൊണ്ട് ട്രൈബറിന് പുറമേ ഡ്യുവല്‍ ടോണാണ് നല്‍കിയിരിക്കുന്നത്. ബോഡിക്ക് പുതിയ നിറവും നല്‍കുന്നു-സെഡാര്‍ ബ്രൗണ്‍. റിയര്‍ വ്യൂ കണ്ണാടികളില്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളാണ്.

ഈ വിഭാഗത്തില്‍ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള എഎംടിയാണ് ട്രൈബര്‍. കുറഞ്ഞ മെയിന്റനന്‍സ് ഉപഭോക്താവിന് കൂടുതല്‍ മൂല്യം നല്‍കുന്നു. ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്തതും ശക്തവും വൈവിധ്യപൂര്‍ണവുമായ വാഹനമാണ് റെനോ ട്രൈബര്‍, ഇത് 4 മീറ്ററില്‍ താഴെ ഇടത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ മുതിര്‍ന്നവരെ സുഖമായി ഉള്‍ക്കൊള്ളുന്നു. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിരീക്ഷിച്ചതിന്റെ ഫലമാണ് റെനോ ട്രൈബര്‍. അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത സൗകര്യങ്ങളാണ് ഉള്ളത്. 625 ലിറ്റര്‍ ബൂട്ട് സ്പേസുമായി ഈ വിഭാഗത്തില്‍ ഏറ്റവും വലിയ ശേഷിയില്‍ സുഖകരമായ രീതിയിലാണ് ഓരോ നിരയിലെയും സീറ്റ് ലെവല്‍. നാല് എയര്‍ബാഗുകളുമായി ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച സുരക്ഷാ ഫീച്ചറുകളാണ് ട്രൈബര്‍ നല്‍കുന്നത്.

റെനോ ട്രൈബര്‍ എംവൈ21 ഓണ്‍ലൈനായി tthps://renault.co.in ലൂടെയും മൈറെനോ ആപ്പിലൂടെയും അംഗീകൃത ഡീലര്‍മാരിലൂടെയും 11,000 രൂപ ടോക്കണ്‍ അടച്ച് ബുക്ക് ചെയ്യാം. സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറിലും ട്രൈബര്‍ ലിസ്റ്റ് ചെയ്യും. ഗ്രാമീണ തലങ്ങളിലുള്ളവര്‍ക്കും ഇതുവഴി ഉല്‍പ്പന്നം ലഭ്യമായിരിക്കും. പുതിയ ട്രൈബര്‍ എംവൈ21 നാലു വേരിയന്റുകളില്‍ ലഭ്യമാണ്- ആര്‍എക്സ് ഇ, ആര്‍എക്സ് എല്‍, ആര്‍എക്സ് ടി, ആര്‍എക്സ് ഇസഡ് എന്നിങ്ങനെ എംടിയിലും ഈസി-ആര്‍ എഎംടിയിലും ലഭ്യമാണ്. ഓരോ വേരിയന്റും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. എല്ലാം ആകര്‍ഷകമായ വിലകളില്‍. മെറ്റല്‍ മസ്റ്റാര്‍ഡ്, ഇലക്ട്രിക് ബ്ലൂ, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഡ്യൂവല്‍ ടോണിലുള്ള സെഡാര്‍ ബ്രൗണ്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ റെനോ ട്രൈബര്‍ എംവൈ21 ലഭ്യമാണ്.


Next Story

Related Stories