TopTop
Begin typing your search above and press return to search.

ക്വിഡിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ച്‌ റെനോ

ക്വിഡിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ച്‌ റെനോ

റെനോ ഇന്ത്യയുടെ പ്രമുഖ വാഹനമായ ക്വിഡിന്റെ പുതിയ പതിപ്പ് 1.0എല്‍ ആര്‍എക്സ്എല്‍ മോഡല്‍ അവതരിപ്പിച്ചു. ബിഎസ്-6 ശ്രേണിയില്‍പ്പെട്ട വാഹനം 4.16 ലക്ഷം രൂപയ്ക്ക് എംടിയിലും 4.48 ലക്ഷം രൂപയ്ക്ക് എഎംടിയിലും ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം, റെനോ ക്വിഡിന്റെ ഇന്ത്യയിലെ വില്‍പ്പന 3.5 ലക്ഷം യൂണിറ്റ് മറികടന്ന് മിനി കാര്‍ വിഭാഗത്തില്‍ മുന്‍ നിരയില്‍ തന്നെ നിങ്ങുന്നു.

ഉപഭോക്താക്കള്‍ക്കായി ഓഫറുകളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വാങ്ങി പിന്നീട് പണം നല്‍കുന്ന സ്‌കീമും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇപ്പോള്‍ കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തിനു ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതി. ഡീലര്‍മാരിലും റെനോ വെബ്സൈറ്റിലും മൈ റെനോ ആപ്പിലും ഓഫര്‍ ലഭ്യമാണ്. കൂടാതെ കാഷ് ഓഫറുകള്‍, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, 8.25 ശതമാനത്തിന് ഫൈനാന്‍സ് തുടങ്ങിയ ഓഫറുകളും ഉണ്ട്. നിലവിലുള്ള ലോയാലിറ്റി ഓഫറുകള്‍ക്ക് പുറമേയാണിതെല്ലാം. കോവിഡ്-19നെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, പൊലീസുകാര്‍ തുടങ്ങിയവര്‍ക്ക് റെനോ വേറെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും റെനോ ഒരുക്കിയിട്ടുണ്ട്. റെനോ വെബ്സൈറ്റിലൂടെയും മൈ റെനോ ആപ്പിലൂടെയും നാമമാത്രമായ തുക നല്‍കി ബുക്ക് ചെയ്യാം. റെനോ ഫൈനാന്‍സിലൂടെ വായ്പകളും ലഭ്യമാകും.

2019 അവസാന പാദം അവതരിപ്പിച്ച ക്വിഡില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് റെനോ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്യുവി പ്രചോദനത്തിലുള്ളതാണ് മുന്‍വശത്തെ ലൈറ്റിങ്. സില്‍വര്‍ സ്ട്രീക്ക് എല്‍ഇഡി ഡിആര്‍എല്ലുകള്‍. ഇതോടൊപ്പം എല്‍ഇഡി ലൈറ്റ് ഗൈഡ് ടെയില്‍ ലാമ്പുകളുമുണ്ട്. വലിയ മസ്‌ക്കുലാര്‍ മള്‍ട്ടി-സ്പോക്ക് വീലുകള്‍, എസ്യുവി സ്‌കിഡ് പ്ലേറ്റുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവയെല്ലാമുണ്ട്.

20.32 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീന്‍ മീഡിയ എന്‍എവി, എഎംടി ഡയല്‍, ഒറ്റ ടച്ചില്‍ മാറുന്ന ഇന്‍ഡിക്കേറ്റര്‍, സ്പീഡ് അനുസരിച്ച് മാറുന്ന ശബ്ദം, 279 ലിറ്റര്‍ ബൂട്ട് ശേഷി, ഉയര്‍ന്ന സീറ്റിങ് പൊസിഷന്‍ റോഡിലേക്ക് മികച്ച കാഴ്ച നല്‍കുന്നു തുടങ്ങിയവയാണ് സവിശേഷതകളില്‍ ചിലത്. മുന്തിയ വേരിയന്റുകളില്‍ റിയര്‍ വ്യൂ കാമറ അസിസ്റ്റും ഉണ്ട്. ക്ലൈമ്പറിന് അധികമായി ആം റെസ്റ്റുമുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസിട്രിബ്യൂഷന്‍, ഡ്രൈവര്‍ എയര്‍ബാഗ്, ഡ്രൈവര്‍-കോ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇന്‍ഡിക്കേറ്റര്‍, സ്പീഡ് അലേര്‍ട്ട് തുടങ്ങിയവയെല്ലാം സുരക്ഷ ഉറപ്പു നല്‍കുന്നു.

അഞ്ചു വര്‍ഷത്തെ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ അധിക വാറണ്ടിയുമായാണ് ക്വിഡ് എത്തുന്നത്. മികച്ച സര്‍വീസ് ഓഫറുകളുമുണ്ട്. സന്‍സ്‌കര്‍ ബ്ലൂ, ഫിയറി റെഡ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട് ബാക്ക് ബ്രോണ്‍സ്, ഇലക്ട്രിക് ബ്ലൂ എന്നിങ്ങനെ ആറു വ്യത്യസ്ത നിറങ്ങളില്‍ റെനോ ക്വിഡ് ലഭ്യമാണ്.98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനാല്‍ ചെലവ് കുറഞ്ഞ ഉടമസ്ഥാവകാശം ഉറപ്പു നല്‍കുന്നു.റെനോ ക്വിഡിന്റെ ആഗോള അവതരണം ഇന്ത്യയില്‍ നടത്തിയതു വഴി റെനോയുടെ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രധാന്യമാണ് കാണിക്കുന്നതെന്നും 3.5 ലക്ഷത്തിലധികം ക്വിഡ് കുടുംബങ്ങള്‍ തങ്ങള്‍ക്ക് ആവേശം പകരുന്നുവെന്നും റെനോ ഇന്ത്യ ഓപറേഷന്‍സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്രാം മാമിലപ്പല്ലെ പറഞ്ഞു.


Next Story

Related Stories