TopTop
Begin typing your search above and press return to search.

ഓഗസ്റ്റില്‍ റെനോയ്ക്കു 41 ശതമാനം വളര്‍ച്ച

ഓഗസ്റ്റില്‍ റെനോയ്ക്കു 41 ശതമാനം വളര്‍ച്ച

2020 ഓഗസ്റ്റില്‍ 8060 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ട്രൈബറിന് ശക്തമായ ഡിമാന്‍ഡ് കാണുന്നുവെന്നും പുതിയതായി അവതരിപ്പിച്ച ക്വിഡ് ശ്രേണിക്കും മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ്-പ്രസിഡന്റ് തോമസ് ഡുബ്ര്യൂവല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഡസ്റ്ററിന്റെ ഈയിടെ അവതരിപ്പിച്ച പെട്രോള്‍ ടര്‍ബോ 1.3 എംടി, സിവിടി പതിപ്പിനും നല്ല സ്വീകരണമാണ് ലഭിക്കുന്നത്. 17 പുതിയ സെയില്‍സ്, സര്‍വീസ് ടച്ച് പോയിന്റുകള്‍ കൂടി ചേര്‍ത്തുകൊണ്ട് ഡീലര്‍ഷിപ്പുകള്‍ വിപുലമാക്കി. ഇതോടെ ഇന്ത്യയില്‍ 390 വില്‍പ്പന കേന്ദ്രങ്ങളും 470ലധികം സര്‍വീസ് സെന്ററുകളുമായെന്നും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്വിഡ്, ട്രൈബര്‍ എന്നിവയിലെ എഎംടി, ഡസ്റ്റര്‍ ടര്‍ബോയിലെ സിവിടി എന്നിങ്ങനെ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് ഡിമാന്‍ഡ് ഏറുന്നത് സഹായമാകുന്നുണ്ട്. റെനോ വില്‍പ്പനയിലെ 25 ശതമാനവും ഗ്രാമീണ മേഖലയിലാണ്. പുതിയതായി ബുക്ക് ചെയ്യുന്നവര്‍ക്ക് 'ആദ്യ നാലു മാസത്തേക്ക് ഇഎംഐ വേണ്ട' എന്ന ഓഫറും റെനോ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ പ്രത്യേക ഉല്‍സവകാല ഓഫറുകളുമുണ്ട്.

Next Story

Related Stories