മിഡ്സൈസ് മോട്ടോര്‍സൈക്കിള്‍സ് വിഭാഗത്തിലെ (250സസി-750സിസി) ആഗോള ലീഡറായ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പ് ഇന്ത്യ, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. വ്യത്യസ്തമായതും ടെറെയ്ന്‍ ഇന്‍സ്പയേര്‍ഡുമായ മൂന്നു പുതിയ നിറങ്ങള്‍, ഒരുപിടി മികച്ച അപ്ഗ്രേഡുകള്‍ എന്നിവയോടെയാണ് വാഹനം വിപണിയിലെത്തുന്നത്. ന്യൂ ഗ്രാനൈറ്റ് ബ്ലാക്ക് (മാറ്റ്, ഗ്ലോസ് എന്നിവയുടെ മിക്സ്), മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. റോക്ക് റെഡ്, ലേക്ക് ബ്ലൂ, ഗ്രാവല്‍ ഗ്രേ തുടങ്ങിയ നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെയാണ് പുതിയ നിറങ്ങള്‍. ഈ ലോഞ്ചോടെ ഹിമാലയന്‍ വാങ്ങുന്നവര്‍ക്ക് മേക്ക് ഇറ്റ് യുവേഴ്സ് പദ്ധതിയിലൂടെ ആര് ഇ ആപ്പ്, വെബ്സൈറ്റ്, ഡീലര്‍ഷിപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അവരുടെ വാഹനം പേഴ്സണലൈസ് ചെയ്തെടുക്കാനുമാകുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പുതിയ ഹിമാലയനില്‍ വളരെ ലളിതവും എന്നാല്‍ കാര്യക്ഷമവുമായ ടേണ്‍-ടു-ടേണ്‍ നാവിഗേഷേന് പോഡായ റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ എന്ന പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ മോഡലില്‍ സീറ്റ്, റിയര്‍ കാരിയര്‍, ഫ്രണ്ട് റാക്ക്, വിന്‍ഡ്സ്ക്രീന്‍ എന്നിവയില്‍ നിരവധി അപ്ഗ്രേഡുകള്‍ വരുത്തിയിട്ടുണ്ട്. ഗൂഗില്‍ മാപ്സ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന റിയല്‍ ടൈം ഡയറക്ഷനുകള്‍ ഡിസ്പ്ലേ ചെയ്യുന്ന ഉപകരണം റോയല്‍ എന്‍ഫീല്‍ഡ് ആപ്പുമായി പെയര്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ക്ക് അവരുടെ ഹിമാലയന്‍ വാഹനം ഇഷ്ടാനുസൃതം പേഴ്സണലൈസ് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ടൂറിംഗ് മിറര്‍ കിറ്റ്, കംഫര്‍ട്ട് സീറ്റുകള്‍, ഹാന്‍ഡില്‍ബാര്‍ ബ്രേസും പാഡും, അലൂമിനിയം പാനിയേര്സും മൌണ്ടിംഗ് കിറ്റുകളും തുടങ്ങിയ സ്റ്റൈല്‍, കംഫര്‍ട്ട്, പ്രൊട്ടക്ഷന്‍ ഇനങ്ങളില്‍ നിന്ന് റൈഡര്‍മാര്‍ക്ക് ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാം. 1.97 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ഉടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡ് സ്റ്റോറുകളില്‍ ബുക്കിംഗിനും ടെസ്റ്റ് റൈഡുകള്‍ക്കും ലഭ്യമാണ്.