TopTop
Begin typing your search above and press return to search.

2000 കാറുകള്‍ വിറ്റഴിച്ച് ടാറ്റ നെക്സണ്‍ ഇവി

2000 കാറുകള്‍ വിറ്റഴിച്ച് ടാറ്റ നെക്സണ്‍ ഇവി

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് കാറായ ടാറ്റ നെക്സണ്‍ ഇവി 2000 കാറുകള്‍ വിറ്റഴിച്ചു. പുറത്തിറങ്ങി 10 മാസത്തിനുള്ളില്‍ നെക്സണ്‍ ഇവിയുടെ വില്‍പ്പന 2200 യൂണിറ്റിലെത്തിയതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം ഓഗസ്റ്റോടെ 1000 കാറുകള്‍ പുറത്തിറക്കിയ നെക്സണ്‍ ഇ.വി തുടര്‍ന്നുള്ള മൂന്നു മാസമെന്ന സമയത്തിനുള്ളില്‍ (സെപ്റ്റംബര്‍-നവംബര്‍) 1000 യൂണിറ്റുകള്‍ വിറ്റഴിച്ചു. നിലവില്‍ 74 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്സ് ഇവി വിഭാഗത്തില്‍ മുന്നിലാണ്.

ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇവികള്‍ സ്വീകരിക്കപ്പെടുന്നത് ത്വരിതപ്പെടുത്താനുള്ള യാത്രയില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവികളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന് ടാറ്റാ മോട്ടോഴ്സ്, മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും സമന്വയിപ്പിക്കുന്ന സമഗ്ര ഇ-മൊബിലിറ്റി ഇക്കോസിസ്റ്റമായ 'ടാറ്റ യൂണിവേര്‍സ്' അവതരിപ്പിച്ചു. ഓഫറുകളെക്കുറിച്ചും കാര്‍ വാങ്ങുന്നതിനെക്കുറിച്ചും അറിയാന്‍ അടുത്തുള്ള ഡീലര്‍ഷിപ്പിനെ വിളിക്കുക അല്ലെങ്കില്‍ https://cars.tatamotors.com/ സന്ദര്‍ശിക്കുക.


Next Story

Related Stories