സ്കോഡ കരോഖ് എസ്യുവി ഇന്ത്യൻ വിപണിയിലേക്ക് 2020 ഏപ്രിൽ മാസത്തില്‍ എത്തിച്ചേരും. വരുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിൽ ഈ വാഹനം അവതരിപ്പിക്കപ്പെടുമെന്നാണ് വിവരം.
തുടക്കത്തിൽ പൂർണമായും വിദേശത്തു നിർമിച്ച് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഒരു പെട്രോൾ എൻജിൻ വേരിയന്റ് മാത്രമായിരിക്കും വിപണിയിലെത്തുക.
വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, തുകൽ കൊണ്ടുള്ള അപ്ഹോൾസ്റ്ററി, ബീജ്/ബ്ലാക്ക് നിറങ്ങളിലുള്ള കാബിൻ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വിപണിയിലെത്തുക.
1.0 ലിറ്ററിന്റെ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. 113 കുതിരശക്തി ഉല്പാദിപ്പിക്കുന്ന എൻജിനാണിത്. 175 എൻഎം ആണ് ടോർക്ക്. 1.5 ലിറ്റർ എൻജിൻ പതിപ്പ് എത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.