TopTop
Begin typing your search above and press return to search.

അന്തരീക്ഷ മലിനീകരണ വര്‍ദ്ധനവിന് രണ്ടാമത്തെ ഏറ്റവും വലിയ കാരണം എസ് യു വി വാഹനങ്ങളെന്ന് പഠനം

അന്തരീക്ഷ മലിനീകരണ വര്‍ദ്ധനവിന് രണ്ടാമത്തെ ഏറ്റവും വലിയ കാരണം എസ് യു വി വാഹനങ്ങളെന്ന് പഠനം

അന്തരീക്ഷ മലിനീകരണ വര്‍ദ്ധനവിന് രണ്ടാമത്തെ ഏറ്റവും വലിയ കാരണം എസ്യുവി വാഹനങ്ങളെന്ന് റിപ്പോര്‍ട്ട്. എസ്യുവികളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണ്, 2010 മുതല്‍ 2018 വരെ ആഗോള കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉദ്വമനം വര്‍ദ്ധിക്കാനിടയായ രണ്ടാമത്തെ കാരണമെന്നാണ് പഠനം പറയുന്നത്. ഇക്കാലയളവില്‍ എസ്യുവികളുടെ ആഗോള വിപണി വിഹിതം 17 ശതമാനത്തില്‍ നിന്നും ഇരട്ടിയോളം വര്‍ദ്ധിച്ചു 39 ശതമാനമായി. ഒപ്പം അവ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവും 700 മെഗാ ടണ്ണോളം വര്‍ദ്ധിച്ചു. യുകെയും നെതര്‍ലന്‍ഡ്സും പുറന്തള്ളുന്നതിനേക്കാള്‍ ഏത്രയോ കൂടുതലാണിതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വൈദ്യുതി ഒഴികെയുള്ള ഒരു ഊര്‍ജ്ജമേഖലയും കാര്‍ബണ്‍ ഉദ്വമനം വര്‍ദ്ധിപ്പിക്കുന്നില്ല. ഇരുമ്പ്, ഉരുക്ക്, സിമന്റ്, അലുമിനിയം എന്നിവയുള്‍പ്പെടെയുള്ള ഹെവി വ്യവസായങ്ങളെക്കാളും, വ്യോമയാന, ഷിപ്പിംഗ് മേഖലകളെക്കാളും അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് എസ്യുവികളാണ്. 'ഈ ഫലം ഞങ്ങളെത്തന്നെ അത്ഭുതപ്പെടുത്തുന്നു' എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ചീഫ് എനര്‍ജി മോഡലറായ ലോറ കോസ്സി പറഞ്ഞു.

ഭാരം കൂടിയ എസ്യുവികളിലേക്കുള്ള സമീപകാലത്തെ നാടകീയമായ മാറ്റം ചെറിയ കാറുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തിയും ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ലാഭവുമോക്കെയാണ് നികത്തുന്നത്. ആഗോള തലത്തില്‍ എസ്യുവികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എട്ട് വര്‍ഷത്തിനുള്ളില്‍ വാഹനങ്ങളില്‍ നിന്നുള്ള ഉദ്വമനം നാലിരട്ടിയായി വര്‍ദ്ധിച്ചു. എസ്യുവി ഡ്രൈവര്‍മാര്‍ ഒരു രാജ്യമായിരുന്നെങ്കില്‍ അവരാകുമായിരുന്നു കാര്‍ബണ്‍ പുറന്തള്ളലില്‍ ലോകത്ത് ഏഴാം സ്ഥാനത്ത്. 'എസ്യുവി വലിയ വാഹനമാണ്, അതിനു ഭാരം കൂടുതലാണ്, എയറോഡൈനാമിക്‌സ് മോശമാണ്. അതുകൊണ്ട് കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവും കൂടും' എന്ന് ട്രാന്‍സ്പോര്‍ട്ട് & എന്‍വയോണ്‍മെന്റ് എന്ന കാമ്പെയ്ന്‍ ഗ്രൂപ്പ് മേധാവിയായ ഫ്‌ലോറന്റ് ഗ്രീലിയര്‍ പറയുന്നു.

2000-നും 2016-നും ഇടയില്‍ പുതിയ കാറുകളുടെ ശരാശരി പിണ്ഡം 10% ഉയര്‍ന്നതായി ടി & ഇ-യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അത് എസ്യുവികളുടെയും, ഭാരം കൂടിയ ഓട്ടോമാറ്റിക്, ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്സുകള്‍, ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലേക്കും നയിച്ചുവെന്ന് ടി & ഇ-വിലയിരുത്തുന്നു. വലിയ കാറുകളിലേക്കുള്ള ആഗോള തലത്തിലുള്ള മാറ്റം കുറച്ചുകാലമായി നിരീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും, അത് വ്യവസായങ്ങളെക്കാള്‍ കാര്‍ബണ്‍ പുറന്തള്ളുന്നുവെണ്ണ കണ്ടെത്തല്‍ ആശ്ചര്യജനകമാണ്. 'പ്രശനം നമ്മള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ വലുതാണെന്ന്' ഗ്രീലിയര്‍ വ്യക്തമാക്കുന്നു.


Next Story

Related Stories