TopTop

ടാറ്റ അള്‍ട്രോസിന് സുരക്ഷയില്‍ ഗ്ലോബല്‍ എന്‍സിഎപിയുടെ 5സ്റ്റാര്‍ റേറ്റിംഗ്

ടാറ്റ അള്‍ട്രോസിന് സുരക്ഷയില്‍ ഗ്ലോബല്‍ എന്‍സിഎപിയുടെ 5സ്റ്റാര്‍ റേറ്റിംഗ്

സുരക്ഷയില്‍ ഗ്ലോബല്‍ എന്‍സിഎപി യുടെ 5സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കി ടാറ്റ അള്‍ട്രോസ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത കാര്‍ ഹാച്ച് ബാക്ക് സെഗ്മെന്റില്‍ അഡല്‍റ്റ് സുരക്ഷയില്‍ 5സ്റ്റാര്‍ റേറ്റിങ് നേടുന്നത്. ആദ്യമായി ഇന്ത്യയില്‍ സുരക്ഷ പരിശോധനയില്‍ 5സ്റ്റാര്‍ നേടിയത് ടാറ്റയുടെ നെക്സോണ്‍ ആണ്. വീണ്ടും ടാറ്റ കുടുംബത്തില്‍ നിന്ന് ഒരു വാഹനം കൂടി 5സ്റ്റാര്‍ നേടുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഗ്ലോബല്‍ എന്‍സിഎപി നടത്തിയ രണ്ട് ടെസ്റ്റുകളുടെയും സംയോജിത വിലയിരുത്തലിലാണ് അള്‍ട്രോസിന് പൂര്‍ണ്ണമായ 5-സ്റ്റാര്‍ റേറ്റിംഗിന് ലഭിച്ചത്. കുട്ടികളുടെ സുരക്ഷയില്‍ ആല്‍ട്രോസ് 3-സ്റ്റാര്‍ റേറ്റിങ് നേടിയിട്ടുണ്ട്. 'സര്‍ക്കാരിന്റെയും വാഹന വ്യവസായത്തിന്റെയും സംയുക്തമായ പ്രധാന അജണ്ടയാണ് റോഡ് സുരക്ഷ. ആഗോള കാര്‍ സുരക്ഷ എന്നത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് ടിഎംഎല്‍ ഈ ഏറ്റവും പുതിയ ഗ്ലോബല്‍ എന്‍സിഎപി സ്‌കോര്‍ നേട്ടത്തിലൂടെ ഉറപ്പിക്കുന്നത്. '' ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ്, മായങ്ക് പരീക്ക് ചൂണ്ടിക്കാട്ടി.

ആല്‍ട്രോസിന് ജിഎന്‍സിഎപി 5 സ്റ്റാര്‍ റേറ്റിങ് ലഭിക്കുന്നത് എഞ്ചിനീയറിംഗ് ടീമിന്റെയും പ്രോജക്റ്റ് ഫംഗ്ഷന്റെയും, ഞങ്ങളുടെ വിതരണ പങ്കാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഓര്‍ഗനൈസേഷന്റെയും പിന്തുണയോടെ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ടാറ്റ മോട്ടോര്‍സ് പ്രസിഡന്റും, ചീഫ് ടെക്‌നോളജി ഓഫീസറുമായ രാജേന്ദ്ര പേട്കറും പറഞ്ഞു.


Next Story

Related Stories