TopTop
Begin typing your search above and press return to search.

ഹരിത ഇന്ത്യക്കായി ടാറ്റാ മോട്ടോഴ്‌സ് ' ഗോ ഗ്രീന്‍ ', പദ്ധതിക്ക് തുടക്കമായി

ഹരിത ഇന്ത്യക്കായി ടാറ്റാ മോട്ടോഴ്‌സ്  ഗോ ഗ്രീന്‍ , പദ്ധതിക്ക് തുടക്കമായി

പരിസ്ഥിതി സുസ്ഥിരതയുടെ ഭാഗമായി പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് ' ഗോ ഗ്രീന്‍ ' എന്നപേരില്‍ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എന്‍ജിഒകളുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്‌സ് ഒരു വാണിജ്യ വാഹനം വില്‍ക്കുകയോ, ഏതെങ്കിലും ഒരു വാണിജ്യ വാഹനം ടാറ്റയുടെ അംഗീകൃത സര്‍വീസ് കേന്ദ്രത്തില്‍ നിന്നോ, ഡീലര്‍ വര്‍ക്ക് ഷോപ്പില്‍ നിന്നോ സര്‍വീസ് നടത്തുകയോ ചെയ്യുമ്പോള്‍ ഒരു തൈ നടും. കമ്പനി ചെടിയെ പരിപാലിക്കുകയും, ഉപഭോക്താവിന് ഒരു സര്‍ട്ടിഫിക്കറ്റും തോട്ടത്തിന്റെ ജിയോടാഗ് ചെയ്ത സ്ഥലവുമായി ഒരു ലിങ്കും നല്‍കുകയും ചെയ്യുന്നു. അതുവഴി ഉപഭോക്താവിന് അതിന്റെ തല്‍സ്ഥിതി നിരീക്ഷിക്കാമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

'സങ്കല്‍പ് തരു'വുമായി സഹകരിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ ഏറെ സന്തോഷിക്കുന്നതായി ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.


Next Story

Related Stories