TopTop

ടാറ്റ ഹാരിയര്‍ 2020 ബിഎസ് 6 ബുക്കിങ് ആരംഭിച്ചു

ടാറ്റ ഹാരിയര്‍ 2020 ബിഎസ് 6 ബുക്കിങ് ആരംഭിച്ചു

ഒമേഗ എആര്‍സിയെ അടിസ്ഥാനമാക്കിയുള്ള 'ഹാരിയര്‍ 2020', അവതരിപ്പിച്ചു. ഒരു ഇന്ത്യ, ഒരു വില എന്ന ആശയവുമായി എത്തുന്ന വാഹനത്തിന്റെ മാനുവല്‍ പതിപ്പിന് എക്‌സ് ഷോറൂം ആരംഭ വില 13.69ലക്ഷം രൂപയും, ഓട്ടോമാറ്റിക് പതിപ്പിന് 16.25ലക്ഷം രൂപയുമാണ്. 170 പിഎസ് പവര്‍ നല്‍കുന്ന 170 ക്രയോടെക് ഡിസൈന്‍ എഞ്ചിനൊപ്പം പനോരമിക് സണ്‍റൂഫും വാഗ്ദാനം ചെയ്യുന്ന അടുത്ത തലമുറ ഹാരിയര്‍ ഓട്ടോമാറ്റിക്ക്‌ലാസ് ലീഡിംഗ് പ്രകടന കാഴ്ചവെക്കും. ഇതിനുപുറമെ, പുതിയ ഡൈനാമിക് കാലിപ്സോ റെഡ് കളര്‍, പുതിയ സ്‌റ്റൈലിഷ് എയറോഡൈനാമിക് ഔട്ടര്‍ മിററുകള്‍ എന്നിവ ഡിസൈന്‍ ഘടകത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഹാരിയറില്‍ ഇപ്പോള്‍ എല്ലാ വേരിയന്റുകളിലും ഇ.എസ്.പി. ഉള്‍പ്പെടുത്തിയിരിക്കുന്നു.എക്‌സ് ഇസഡ് + / എക്‌സ് ഇസഡ്എ+, ട്രിം വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ്, ക്രമീകരിക്കാവുന്ന ലംബര്‍ സപ്പോര്‍ട്ടോടുകൂടിയ 6-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, ഡ്യൂവല്‍-ടോണ്‍ ഡയമണ്ട് കട്ട് ആര്‍17 അലോയ് വീലുകള്‍ എന്നിവ പുതിയ ഹാരിയറിന്റെ സവിശേഷതകളാണ്.

ഓട്ടോമാറ്റിക് ശ്രേണിയില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അടങ്ങിയ ഹാരിയര്‍ എക്‌സ്എംഎ, എക്‌സ്ഇഎ, എക്‌സ്ഇഎ + എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. www.harrier.tatamotors.com എന്ന വെബ്സൈറ്റിലൂടെയോ അടുത്തുള്ള ടാറ്റ മോട്ടോഴ്സ് അംഗീകൃത ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചോ ഉപഭോക്താക്കള്‍ക്ക് 30,000 രൂപയ്ക്ക് ഹാരിയര്‍ ബിഎസ്6 വാഹനം ബുക്ക് ചെയ്യാം.


Next Story

Related Stories