പുതുവര്‍ഷത്തില്‍ ടാറ്റാ മോട്ടോര്‍സിന്റെ ഐക്കോണിക് മോഡലായ 'സഫാരി' തിരിച്ചുവരുന്നു. ഗ്രാവിറ്റാസ് എന്ന കോഡ് നെയിമിന് കീഴിലായിരിക്കും സഫാരിയുടെ മടങ്ങി വരവ്. അഭിമാനത്തിന്റെയും കാര്യക്ഷമതയുടെയും പര്യായമായി മാറിയിരുന്ന സഫാരി തിരിച്ച് വരുന്നത് പാരമ്പര്യത്തെ മുറുകെ പിടിച്ച് കൊണ്ടാണെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കമ്പനിയുടെ പ്രധാനപ്പെട്ട ബ്രാന്‍ഡായിരുന്ന ടാറ്റാ സഫാരി തിരിച്ചുകൊണ്ട് വരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടാറ്റാ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഷൈലേഷ് ചന്ദ്ര പറഞ്ഞു. മികച്ച ഡിസൈന്‍, മൃദുലവും സുഖകരവുമായ ഇന്റീരിയര്‍, സമാനതകളില്ലാത്ത വൈവിധ്യം, കാര്യക്ഷമത, ബഹുമുഖമായ സവിശേഷതകള്‍ തുടങ്ങി ഉപഭോക്താക്കളുടെ പ്രതീക്ഷയ്കൊത്താണ് വാഹനം തയ്യാറാവുന്നത്. അനായാസമായ ഡ്രൈവിങ് അനുഭവം, ആഡംബര സദൃശ്യമായ സൗകര്യങ്ങള്‍, കാര്യക്ഷമത, വിശാലമായ ഇന്റീരിയര്‍, പുത്തന്‍ സാങ്കേതിക വിദ്യ എന്നിവയുടെ സമന്വയത്തിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഫാരിക്ക് കഴിയും.
ലാന്റ് ലോവര്‍ ഡി 8 പ്ലാറ്റ് ഫോമില്‍ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്ന ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ ആര്‍ക്കിടെച്ചര്‍ സവിശേഷതയോടെ, അംഗീകാരം നേടിയ ടാറ്റയുടെ തന്നെ ഇംപാക്ട് 2.0 ഡിസൈനിലാണ് വാഹനം ഒരുങ്ങുന്നത്. ഈ ജനുവരിയില്‍ ഷോറൂമില്‍ എത്തുന്ന സഫാരിയുടെ ബുക്കിങ് താമസിയാതെ ആരംഭിക്കും.