TopTop
Begin typing your search above and press return to search.

വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല; ടാറ്റ മോട്ടോഴ്സിന് പിഴശിക്ഷ

വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല; ടാറ്റ മോട്ടോഴ്സിന് പിഴശിക്ഷ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി ഉപഭോക്താവിനെ വഞ്ചിച്ചതിന് രാജ്യത്തെ പരമോന്നത ഉപഭോക്തൃ കമ്മീഷന്‍(എന്‍സിഡിആര്‍സി) ടാറ്റ മോട്ടോഴ്സിന് പിഴശിക്ഷയായി 3.5 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ടാറ്റ വാഹനമായ ഇന്റിഗോയുടെ പരസ്യത്തില്‍ മൈലേജ് സംബന്ധിച്ച് തെറ്റായ സന്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. പരസ്യ കണ്ട് ആകര്‍ഷിക്കപ്പെട്ട് വാഹനം വാങ്ങിയ ഉപഭോക്താവിനെ കമ്പനി വഞ്ചിക്കുകയായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ത തീയതികളില്‍ നടത്തിയ ടെസ്റ്റ് ഡ്രൈവുകള്‍ കാറിന് വാഗ്ദാനം ചെയ്ത മൈലേജ്ത് ലഭിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കൊല്‍ക്കൊത്തയിലെ പ്രദീപ്ത കുണ്ടുവെന്ന ഉപഭോക്താവിന് ടാറ്റ നഷ്ടപരിഹാരമായി 2 ലക്ഷം രൂപയും സംസ്ഥാന വെല്‍ഫെയര്‍ ഫണ്ടിലേക്ക് 1.5 ലക്ഷം നല്‍കാനും വിധിച്ചിട്ടുണ്ട്. കേസില്‍ ടാറ്റാ മോട്ടോഴ്സ് സമര്‍പ്പിച്ച അവലോകന ഹര്‍ജി എന്‍സിഡിആര്‍സി നിരസിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് മൊത്തം 3.5 ലക്ഷം രൂപ നല്‍കണമെന്ന് കമ്പനിക്ക് എന്‍സിഡിആര്‍സി നിര്‍ദേശം നല്‍കി.

2011 ലാണ് 25 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്ത ടാറ്റ ഇന്‍ഡിഗോ കാര്‍ പ്രദീപ്ത കുണ്ടു വാങ്ങിയത്. എന്നാല്‍ കമ്പനി പറഞ്ഞ മൈലേജ് ഉപഭോക്താവിന് ലഭിച്ചില്ല. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണെന്നും പരിമിതമായ കാലയളവിലേക്കുള്ള ഓഫറാണെന്നും പരസ്യം അവകാശപ്പെട്ടിരുന്നു. കാര്‍ റീപ്ലേയ്‌സ് ചെയ്യാന്‍ കമ്പനി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ജില്ലാ ഫോറത്തെ സമീപിച്ചപ്പോള്‍ വാഹനത്തിന്റെ വില 4.8 ലക്ഷം രൂപയും 5 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ നിരക്കും തിരികെ നല്‍കണമെന്ന് ജില്ലാ ഫോറം ടാറ്റ മോട്ടോഴ്‌സിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ ഫോറത്തിന്റെ ഉത്തരവിനെതിരെ കമ്പനി പിന്നീട് സംസ്ഥാന കമ്മീഷനെ സമീപിക്കുകയായിരുന്നു.


Next Story

Related Stories