TopTop
Begin typing your search above and press return to search.

ജനുവരി മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് വര്‍ധിപ്പിക്കുന്നു

ജനുവരി മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില ടാറ്റ മോട്ടോഴ്‌സ് വര്‍ധിപ്പിക്കുന്നു

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2021 ജനുവരി ഒന്നു മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. നിര്‍മ്മാണ സാമഗ്രികളുടെയും മറ്റ് ചെലവുകളുടെയും കുത്തനെയുള്ള വില വര്‍ധന വിദേശ വിനിമയത്തിന്റെ ആഘാതവും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും വാഹന നിര്‍മ്മാണ ചെലവ് അടിക്കടി വര്‍ധിച്ചിപ്പിരിക്കുകയാണ്. ഈ വര്‍ധനയുമായി കമ്പനി ഇതുവരെ പ്രവര്‍ത്തിച്ചുവന്നെങ്കിലും ഇപ്പോള്‍ വന്‍ വര്‍ധന താങ്ങാവുന്നതിലേറെയാണെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലാകും വില പുനര്‍നിര്‍ണ്ണയിക്കുകയെന്നും അവര്‍ പറയുന്നു.

എം ആന്‍ഡ് എച്ച്‌സിവി, ഐ ആന്‍ഡ് എല്‍സിവി, എസ് സി വികളും ബസുകളും തുടങ്ങിയ ഉത്പന്നനിരയിലാകും വില വര്‍ധന. ഓരോ മോഡലിന്റെയും വേരിയന്റിന്റെയും ഇന്ധനത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വില വ്യത്യാസപ്പെടും. ഓരോ വിഭാഗത്തിലും ഉയര്‍ന്ന മൂല്യവും കുറഞ്ഞ ചെലവില്‍ ഉടമസ്ഥതാവകാശവും വാഹന ഉടമകള്‍ക്ക് ഉയര്‍ന്ന ലാഭ സാധ്യതയും തുടര്‍ന്നും ടാറ്റ മോട്ടോഴ്‌സ് നല്‍കും.


Next Story

Related Stories