TopTop
Begin typing your search above and press return to search.

നഗരഗതാഗതത്തിനായി ട്രക്ക് അള്‍ട്രാ ടി 7 മോഡലുമായി ടാറ്റ മോട്ടോഴ്‌സ്

നഗരഗതാഗതത്തിനായി ട്രക്ക് അള്‍ട്രാ ടി 7 മോഡലുമായി ടാറ്റ മോട്ടോഴ്‌സ്

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നഗര ഗതാഗതത്തിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത നൂതനമായ ഒതുക്കമുള്ള ക്യാബിനോടു കൂടിയ അത്യാധുനിക ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍എസ്വി) അള്‍ട്രാ ടി.7 അവതരിപ്പിക്കുന്നു. വിവിധ ആപ്ലിക്കേഷനുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വ്യത്യസ്ത നീളത്തിലുള്ള ഡെക്ക് ലെംഗ്തിന്റെ വേരിയന്റുകളില്‍ 4 ടയര്‍, 6 ടയര്‍ കോമ്പിനേഷനുകളില്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം സഹിതമാണ് അള്‍ട്രാ ടി.7 എത്തുന്നതെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടേണ്‍എറൗണ്ട് സമയം കുറയുക വഴി ട്രക്ക് ഉടമകള്‍ക്ക് ഉയര്‍ന്ന വരുമാന സാധ്യതയും കാര്യക്ഷമതയേറിയ ചരക്ക് നീക്കത്തിലൂടെ ലാഭസാധ്യതയും ഉറപ്പാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയുള്ള 4എസ്പിസിആര്‍ എന്‍ജിന്‍ കരുത്തുപകരുന്ന അള്‍ട്രാ ടി.7 1200 മുതല്‍ 2200 വരെ ആര്‍പിഎമ്മില്‍ 100hp പവറും 300Nm ടോര്‍ക്കും നല്‍കുന്നു. ശക്തമായ മോഡുലാര്‍ ചേസിസ് ഡിസൈന്‍ അടിത്തറ ദീര്‍ഘനാള്‍ ഈട് നില്‍പ്പ് നല്‍കും. റേഡിയല്‍ ട്യൂബ് ലെസ് ടയറുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയും ലഭ്യമാക്കുന്നു. മികവുറ്റ ഫ്‌ളീറ്റ് പ്രോഫിറ്റബിലിറ്റി, വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത, ഡ്രൈവിംഗ് കംഫര്‍ട്ട്, സൗകര്യങ്ങള്‍, കണക്ടിവിറ്റി എന്നിവയ്‌ക്കൊപ്പം സുരക്ഷയും കുറഞ്ഞ മൊത്തം പ്രവര്‍ത്തനച്ചെലവില്‍ (ടിസിഒ) വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോഴ്‌സിന്റെ പവര്‍ ഓഫ് 6 ആശയത്തിന് അനുയോജ്യമായാണ് അള്‍ട്രാ ടി.7 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കുറഞ്ഞ പ്രവര്‍ത്തനച്ചെലവില്‍ വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകള്‍ക്കുള്ള വ്യത്യസ്തമായ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് നൂതനമായ വാഹന നിര്‍മ്മാണ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിബദ്ധത ടാറ്റ മോട്ടോഴ്‌സ് ഊട്ടിയുറപ്പിക്കുകയാണ് ഏറ്റവും പുതിയ അള്‍ട്രാ S.7 ന്റെ അവതരണത്തിലൂടെയെന്ന് ടാറ്റ മോട്ടോഴ്‌സ് ഐഎല്‍സിവി പ്രൊഡക്ട് ലൈന്‍ വി. സീതാപതി പറഞ്ഞു. ഇ-കൊമേഴ്‌സ് ഉത്പന്നങ്ങള്‍, എഫ്എംസിജി, വാണിജ്യ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, അവശ്യസാധനങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍ തുടങ്ങിയവയുടെ ഗതാഗതത്തിന് അനുയോജ്യമാണ് ഈ വാഹനമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മികച്ച ഫിനാന്‍സിംഗ് വ്യവസ്ഥകള്‍, രാജ്യവ്യാപക സര്‍വീസ് സപ്പോര്‍ട്ട്, ഉയര്‍ന്ന റീസെയ്ല്‍ മൂല്യം തുടങ്ങിയ വിവിധ നേട്ടങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യാനുപാതം ലഭ്യമാക്കുന്നു. ഈ ഓഫറുകള്‍ക്കു പുറമേ മൂന്ന് വര്‍ഷത്തെ/3 ലക്ഷം കിലോമീറ്ററുകളുടെ വാറന്റിയും സഹിതമാണ് ടാറ്റ മോട്ടോഴ്‌സ് ഐ ആന്‍ഡ് എല്‍സിവി വാഹന നിര എത്തുന്നത്. വാണിജ്യ വാഹന ഡ്രൈവരുടെ ക്ഷേമത്തിനായുളള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന സമ്പൂര്‍ണ്ണ സേവ 2.0. ടാറ്റ സമര്‍ഥ് എന്നിവയും അപ്‌ടൈം ഗ്യാരന്റി, ഓണ്‍-സൈറ്റ് സര്‍വീസ്, കസ്റ്റമൈസ്ഡ് വാര്‍ഷിക മെയ്ന്റനന്‍സ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ് സൊല്യൂഷന്‍ എന്നിവയും നല്‍കുന്നു.


Next Story

Related Stories