TopTop
Begin typing your search above and press return to search.

വാഹനങ്ങള്‍ ഇനി പ്ലാസ്റ്റിക് ബബിളില്‍; കൊറോണയ്ക്കെതിരെ സുരക്ഷയൊരുക്കി ടാറ്റ

വാഹനങ്ങള്‍ ഇനി പ്ലാസ്റ്റിക് ബബിളില്‍; കൊറോണയ്ക്കെതിരെ സുരക്ഷയൊരുക്കി ടാറ്റ

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ടാറ്റ മോട്ടോഴ്സ് ഷോറൂമുകള്‍ കൂടുതല്‍ സുരക്ഷിതമാക്കനൊരുങ്ങി അധികൃതര്‍. ഷോറൂമുകളില്‍ കൈമാറ്റത്തിന് ഒരുങ്ങിയ വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ഡെലിവറിക്ക് മുമ്പുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ പ്ലാസ്റ്റിക്ക് ബബിളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വാഹനങ്ങള്‍ സുരക്ഷിതമായി നിര്‍ത്തിയിടാന്‍ സാധിക്കുന്ന തരത്തിലാണ് പ്ലാസ്റ്റിക് ബബിള്‍ ഒരുക്കിയിരിക്കുന്നത്.

ഡെലിവറിക്ക് ഒരുങ്ങിയിരിക്കുന്ന വാഹനവുമായി മറ്റുള്ളവരുടെ സമ്പര്‍ക്കം കുറയ്ക്കുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പുതിയ വാഹനം പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമായിരിക്കും ഈ പ്ലാസ്റ്റിക് കവചത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ടാറ്റയുടെ എല്ലാ മോഡലുകള്‍ക്കും ഇണങ്ങുന്ന പ്ലാസ്റ്റിക് ബബിളുകള്‍ ഒരുക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി രാജ്യത്തെ എല്ലാ ടാറ്റ ഡീലര്‍ഷിപ്പുകളിലും നടപ്പാക്കാനാണ് പദ്ധതി. മറ്റ് വാഹന നിര്‍മാതാക്കളും സമാനമായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നീക്കങ്ങളിലാണ്.


Next Story

Related Stories