TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പര്‍ ട്രക്ക് അവതരിപ്പിച്ച്‌ ടാറ്റ മോട്ടോഴ്സ്

ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പര്‍ ട്രക്ക് അവതരിപ്പിച്ച്‌  ടാറ്റ മോട്ടോഴ്സ്

രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ 47.5 ടണ്‍ മള്‍ട്ടി ആക്‌സില്‍ ടിപ്പര്‍ ആയ സിഗ്‌ന 4825 ടികെ വിപണിയില്‍. സിഗ്‌നയുടെ 29 ക്യുബിക് മീറ്റര്‍ വിസ്താരമുള്ള വാഹക ശേഷി ഓരോ ട്രിപ്പിലും കൂടുതല്‍ ഭാരം വഹിക്കാന്‍ സഹായിക്കുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ടാറ്റാ മോട്ടോഴ്‌സ് പവര്‍ ഓഫ് സിക്‌സ് എന്ന അടിസ്ഥാനതത്വത്തെ ആസ്പദമാക്കി മികച്ച പ്രകടനം, ഉയര്‍ന്ന വാഹക ശേഷി, കുറഞ്ഞ ചെലവ്, മികച്ച സൗകര്യം, ഡ്രൈവര്‍മാരുടെ സുരക്ഷ എന്നിവ പുതിയ വാഹനം വാഗ്ദാനം നല്‍കുന്നു കുമ്മിന്‍സ് ISBe 6.7ലിറ്റര്‍ BS6 എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1000 - 1700 ആര്‍പിഎമ്മില്‍ 950 എന്‍ എം ടോര്‍ക്കും 250 എച്ച് പി കരുത്തും ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. കുറഞ്ഞ ഇന്ധനം മാത്രം ഉപയോഗിച്ച് ഗതാഗതം സാധ്യമാക്കുന്നതിനുള്ള ഗിയര്‍ റേഷ്യോ ആണ് വാഹനത്തില്‍ ഉള്ളത്. ലൈറ്റ്, മീഡിയം, ഹെവി എന്നീ ഡ്രൈവുകളില്‍ വാഹനം ലഭ്യമാണ്. 29 ക്യുബിക് മീറ്റര്‍ ടിപ്പര്‍ ബോഡിയും ഹൈഡ്രോളിക്സും സഹിതം ആണ് വാഹനം പുറത്തിറക്കുന്നത്

''സിഗ്‌ന 4825.ടികെ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു. നിര്‍മ്മാണ, കല്‍ക്കരി വ്യവസായ മേഖലകളിലെ ആവശ്യം കണ്ടറിഞ്ഞ് 47.5 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രാജ്യത്തെതന്നെ ഏറ്റവും വലിയ ടിപ്പര്‍ ആണ് വികസിപ്പിച്ചിരിക്കുന്നത്.'' വാഹനം പുറത്തിറക്കിക്കൊണ്ട് ടാറ്റാ മോട്ടോഴ്‌സ് പ്രൊഡക്ട് ലൈന്‍ എം ആന്‍ഡ് എച്ച്‌സിവി വൈസ് പ്രസിഡന്റ് ആര്‍.ടി. വാസന്‍ പറഞ്ഞു

വിശാലമായ സ്ലീപ്പര്‍ ക്യാബിന്‍, ചെരിഞ്ഞ സ്റ്റീയറിംഗ് സംവിധാനം, അഡ്ജസ്റ്റ് ചെയ്യാവുന്ന സൗകര്യപ്രദമായ ഡ്രൈവിംഗ് സീറ്റ്, ഷിഫ്റ്റ് ഗിയറുകള്‍ എന്നിവയാണ് വാഹനത്തിനുള്ളത്. ശക്തമായ എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള ക്യാബിന്‍, ഏറ്റവും മികച്ച സാങ്കേതിക വിദ്യകളായ ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എഞ്ചിന്‍ ബ്രേക്ക്, ഐസിജിടി ബ്രേക്ക് എന്നിവയും വാഹനത്തില്‍ ഉണ്ട്. ചരക്ക് ഇറക്കുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ തിരിച്ചറിയുന്നതിനും തടയുന്നതിനും ഏറ്റവും ആധുനിക സെന്‍സര്‍ സംവിധാനം വാഹനത്തില്‍ ഉണ്ട്.

ആറുവര്‍ഷം അല്ലെങ്കില്‍ ആറ് ലക്ഷം കിലോമീറ്ററാണ് വാഹനത്തിന്റെ വാറണ്ടി. ഡ്രൈവര്‍മാരുടെ ക്ഷേമം, ഓണ്‍സൈറ്റ് സേവനം, വാര്‍ഷിക മെയിന്റനന്‍സ്, എന്നിവയ്ക്കായുള്ള ടാറ്റാ മോട്ടോഴ്‌സ് സമ്പൂര്‍ണ്ണ സേവ 2.0, ടാറ്റ സമ്മര്‍ത്ഥ് എന്നിവയും ലഭ്യമാണ്.


Next Story

Related Stories