TopTop
Begin typing your search above and press return to search.

ഉപഭോക്ത സേവനം: 'ഗ്രാഹക് സംവാദ് 2020' ആയി ടാറ്റാ മോട്ടോഴ്‌സ്

ഉപഭോക്ത സേവനം: ഗ്രാഹക് സംവാദ് 2020 ആയി ടാറ്റാ മോട്ടോഴ്‌സ്

ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനും ലോകനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23 മുതല്‍ 31 വരെ ഗ്രാഹക് സംവാദ് സംഘടിപ്പിക്കുന്നു. നവംബര്‍ 1 മുതല്‍ 30 വരെ ഗ്രാഹക് സേവ മഹോത്സവ് എന്നപേരില്‍ ദേശീയതലത്തില്‍ സര്‍വീസ് ലഭ്യമാക്കുകയും ഒക്ടോബര്‍ 23ന് ദേശീയ കസ്റ്റമര്‍കെയര്‍ ദിനാചരണം സംഘടിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ അറിയല്‍ , രാജ്യത്തെമ്പാടും ടാറ്റാ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ പരിശോധന എന്നിവയും നടത്തുമെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒക്ടോബര്‍ 23 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന, ഉപഭോക്താക്കളുമായി ഇടപഴകുന്ന പരിപാടിയാണ് ഗ്രാഹക് സംവാദ്. ഉപഭോക്താക്കള്‍ക്കായി 2020ഇല്‍ ടാറ്റ മോട്ടോഴ്‌സ് തുടക്കമിട്ട പദ്ധതികളെക്കുറിച്ച് ഇതിലൂടെ അവബോധം നല്‍കുന്നു. ടാറ്റയുടെ വാര്‍ഷിക അറ്റകുറ്റപ്പണി പാക്കേജുകള്‍, ടി എ ടി ഗ്യാരണ്ടി, ബി എസ് 6 ശ്രേണിയില്‍പെട്ട വാഹനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 23ന് ദേശീയ കസ്റ്റമര്‍കെയര്‍ ദിനമായി ടാറ്റാ മോട്ടോഴ്‌സ് ആചരിക്കുന്നു. 1954 ഇല്‍ ഇതേ ദിവസമാണ് ജംഷഡ്പൂരില്‍ ആദ്യത്തെ ടാറ്റ മോട്ടോര്‍സ് ട്രക്ക് പുറത്തിറക്കിയത്. ഗ്രാഹക് സേവ മഹോത്സവ് പരിപാടി പ്രകാരം നവംബര്‍ ഒന്നു മുതല്‍ 30 വരെ 1500 ലധികം വരുന്ന ഡീലര്‍മാരും ടാറ്റാ അംഗീകൃത സര്‍വീസ് കേന്ദ്രങ്ങളും വഴി വാഹനങ്ങള്‍ പരിശോധിക്കും.

വര്‍ഷങ്ങളായി നടപ്പിലാക്കുന്ന ഗ്രാഹക് സംവാദ് പരിപാടിയുടെ വിജയം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു എന്ന് മാത്രമല്ല ലോകോത്തര നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായിക്കുന്നതായി ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ ബിസിനസ് കസ്റ്റമര്‍ കെയര്‍ ഗ്ലോബല്‍ ഹെഡ് ആര്‍. രാമകൃഷ്ണന്‍ പറഞ്ഞു.


Next Story

Related Stories