TopTop
Begin typing your search above and press return to search.

ബ്രിഹന്‍ മുംബൈ ട്രാന്‍സ്പോര്‍ട്ടിന് ഇ-ബസുകള്‍ നല്‍കി ടാറ്റ മോട്ടോഴ്സ്

ബ്രിഹന്‍ മുംബൈ ട്രാന്‍സ്പോര്‍ട്ടിന് ഇ-ബസുകള്‍ നല്‍കി ടാറ്റ മോട്ടോഴ്സ്

പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടി (ബെസ്റ്റ്) ന് 26 അത്യാധുനിക ഇലക്ട്രിക് ബസുകള്‍ കൈമാറി. ബെസ്റ്റിലേക്കുള്ള ആദ്യത്തെ ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് (ജിസിസി) ഇലക്ട്രിക് ബസ് സര്‍വീസിന് ഇതോടെ തുടക്കമായി. ഇന്ത്യയുടെ ഫെയിം II പദ്ധതിയുടെ ഭാഗമായി ബെസ്റ്റില്‍ നിന്നുളള 340 ഇലക്ട്രിക് ബസുകളുടെ ഓര്‍ഡറിന്റെ ഭാഗമായാണ് ബസുകള്‍ കൈമാറിയതെന്ന് ടാറ്റ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബാക്കിയുള്ള ബസുകള്‍ സമയബന്ധിതമായി കൈമാറും.

നരിമാന്‍ പോയിന്റില്‍ നടന്ന ചടങ്ങില്‍ 25 സീറ്റുകളുള്ള ടാറ്റ അള്‍ട്രാ അര്‍ബന്‍ 9/9 ഇലക്ട്രിക് എസി ബസുകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാര്‍, ബെസ്റ്റ്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ടാറ്റ അള്‍ട്രാ അര്‍ബന്‍ എസി ഇലക്ട്രിക് ബസുകളില്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും സുഖസൗകര്യങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എര്‍ഗണോമിക് സീറ്റുകള്‍ക്കൊപ്പം ഭിന്നശേഷിയുളള യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനായി ഓട്ടോമേറ്റഡ് റാമ്പ്, റൂമി ഇന്റീരിയറുകള്‍, ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള യൂട്ടിലിറ്റി പ്രൊവിഷനുകള്‍, വൈഫൈ ഹോട്ട്സ്‌പോട്ട്, വിശാലമായ എന്‍ട്രി, എക്‌സിറ്റ് , ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐടിഎസ്), ടെലിമാറ്റിക്‌സ് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട് .


Next Story

Related Stories