TopTop
Begin typing your search above and press return to search.

റീട്ടെയില്‍ ഫിനാന്‍സ്: കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്സ്

റീട്ടെയില്‍ ഫിനാന്‍സ്: കര്‍ണാടക ബാങ്കുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്സ്

പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ്, ഉപഭോക്താക്കള്‍ക്ക് കാര്‍ വാങ്ങുന്നതിന് ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓഫറുകള്‍ അവതരിപ്പിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി കര്‍ണാടക ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. ഭാവിയില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കര്‍ണാടക ബാങ്കിന്റെ 199 സെമി അര്‍ബന്‍, 67 ഗ്രാമീണ ശാഖകള്‍ ഉള്‍പ്പെടുന്ന 857 ശാഖകളില്‍ വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്താമെന്ന് ടാറ്റാ മോട്ടോഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ സഹകരണ സംരംഭത്തിന് കീഴില്‍, ടാറ്റാ മോട്ടോഴ്സ് വാഹനത്തിന്റെ ഓണ്‍-റോഡ് വിലനിര്‍ണ്ണയത്തില്‍ ഉപഭോക്താക്കള്‍ക്ക് 85 ശതമാനം വരെ വായ്പ ലഭിക്കും. എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റുമായി(ഇബിഎല്‍ആര്‍) ലിങ്കുചെയ്ത പലിശനിരക്ക് ഇടയ്ക്കിടെ ബാങ്കിന്റെ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യും. വായ്പയുടെ കാലാവധി പരമാവധി 84 മാസങ്ങള്‍ വരെയാണ്.

ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ധനകാര്യ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് കര്‍ണാടക ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് (പിവിബിയു) സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ടാറ്റ മോട്ടോഴ്സുമായുള്ള പങ്കാളിത്തമെന്ന് കര്‍ണാടക ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എം.എസ്. മഹാബലേശ്വരയും പറഞ്ഞു.


Next Story

Related Stories