പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് ഇടത്തരം, ചെറിയ വാണിജ്യ ട്രക്ക് ആയ (I&LCV) അള്‍ട്രാ സ്ലീക് ടി സീരീസ് പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ചരക്ക് കടത്തിന് തീര്‍ത്തും അനുയോജ്യമായ രീതിയിലാണ് വാഹനത്തിന്റെ ഡിസൈനും നിര്‍മ്മാണവുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഠ. 6, ഠ. 7, ഠ.9 എന്നീ മൂന്ന് പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 10 മുതല്‍ 20 അടി വരെ വലുപ്പമുള്ള ഡെക്കുകളില്‍ വാഹനം എത്തുന്നു. 1900 എംഎം വലിപ്പമുള്ള ക്യാബിന് ഡ്രൈവര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. അതേസമയം തന്നെ തിരക്കേറിയ നഗരങ്ങളില്‍ അനായാസമായ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിലാണ് രൂപകല്പന. ഏറ്റവും മികച്ച പ്രകടനം, സുഖകരമായ ഡ്രൈവിംഗ്, സൗകര്യം, കണക്റ്റിവിറ്റി , സുരക്ഷ, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.
സ്റ്റൈലിനോടൊപ്പം സൗകര്യം, കുറഞ്ഞ ശബ്ദവും വൈബ്രേഷനും എന്നിവ സംയോജിക്കുന്നതാണ് ഈ ശ്രേണയിലെ വാഹനങ്ങള്‍. ഇടുങ്ങിയ റോഡുകളിലൂടെയും അനായാസമായ സഞ്ചാരവും ഡ്രൈവിംഗും ഒത്തിണങ്ങുന്നതാണ് അള്‍ട്രാ സ്ലീക് ടി സീരീസ്. വാക്ക്ത്രൂ കാബിന് ഉയര്‍ന്ന സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് നടത്തിയതാണ്. ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ടിള്‍ട് ആന്‍ഡ് ടെലിസ്കോപിക് പവര്‍ സ്റ്റീയറിംഗ്, ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച ഗിയര്‍ ലിവര്‍ എന്നിവ സഹിതം ആണ് ക്യാബിന്. ഇന്‍ബില്‍ട്ട് മ്യൂസിക് സിസ്റ്റം, യു എസ് ബി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട്, വിശാലമായ സ്റ്റോറേജ് എന്നിവ കൂടുതല്‍ സൗകര്യം നല്കുന്നു. എയര്‍ ബ്രേക്കുകളും, പരബോളിക് ലീഫ് സസ്പെന്‍ഷനും കൂടുതല്‍ സുരക്ഷ ഏകുകയും ചെയ്യുന്നു. ലെന്‍സ് ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാംപ് എന്നിവ രാത്രിയിലും മികച്ച കാഴ്ചയും നല്‍കും.
അള്‍ട്രാ സ്ലീക് ടി സീരീസ് നാല് ടയര്‍, ആറ് ടയര്‍, വിവിധ വലിപ്പത്തിലുള്ള ഡെക്ക് എന്നീ പതിപ്പുകളില്‍ ലഭ്യമാണ്. ഇകോമേഴ്സ് ഉല്‍പ്പന്നങ്ങള്‍, എഫ്എംസിജി, വ്യവസായ ഉല്‍പ്പന്നങ്ങള്‍, എല്‍പിജി സിലിണ്ടറുകള്‍, കോവിഡ് 19 വാക്സിന് വിതരണത്തിനുള്ള ശീതീകരിച്ച കണ്ടെയ്നറുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് യോജിക്കുന്നതാണ് ഈ മോഡല്‍. 100 എച്ച് പി പവറും 300 എന്‍എം ടോര്‍ക്കും നല്കുന്ന ബി എസ് 6 4എസ്പിസിആര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. മികച്ച കരുത്തും ഇന്ധനക്ഷമതയും ഇത് പ്രദാനം ചെയ്യുന്നു.
മൂന്നുവര്‍ഷം അല്ലെങ്കില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ എന്ന വാറണ്ടി ആണ് ടാറ്റ മോട്ടോഴ്സ് നല്‍കുന്നത്. വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ക്ഷേമം, ഓണ്‍ സൈറ്റ് സര്‍വീസ്, വാര്‍ഷിക മെയിന്റനന്‍സ് സൗകര്യം എന്നിവ നല്കുന്ന സമ്പൂര്‍ണ്ണ സേവ 2.0, ടാറ്റ സമര്‍ത്ത് തുടങ്ങിയവയും ലഭ്യമാണ്