TopTop
Begin typing your search above and press return to search.

ഒരു ലക്ഷത്തി അമ്പതിനായിരാമത്തെ നെക്സണ്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

ഒരു ലക്ഷത്തി അമ്പതിനായിരാമത്തെ നെക്സണ്‍  പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്

പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് പുനെയിലെ രഞ്ചന്‍ഗൂണിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് ഒരു ലക്ഷത്തി അമ്പതിനായിരാമത്തെ നെക്സണ്‍ പുറത്തിറക്കി. 2017 ല്‍ വിപണിയിലിറങ്ങിയതു മുതല്‍ റോഡ് സുരക്ഷയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ പതാകവാഹകനായിരുന്നു നെക്സണെന്ന് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 18 ന് ആദ്യ അമ്പതിനായിരം നെക്സണ്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

2018 ല്‍ പ്രശസ്തമായ സുരക്ഷാ നിര്‍ണ്ണയ ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് സമ്പൂര്‍ണ്ണ 5 സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് നേടി. കൂപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട എസ് യു വി ഡിസൈന്‍, ഫ്ളോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, പ്രീമിയം ഇന്റീരിയറുകള്‍ എന്നിവയുമായി രൂപകല്‍പ്പനയുടെ കാര്യത്തില്‍ ശ്രദ്ധേയമായി. അടുത്തിടെ പുറത്തിറങ്ങിയ ബിഎസ്6 പതിപ്പ് വിഭാഗത്തിലെ ഏറ്റവും മികച്ച സുരക്ഷ, ഡിസൈന്‍, പെര്‍ഫോമന്‍സ് എന്നിവ സ്ഥാപിക്കാന്‍ നെക്സണ് വീണ്ടും സഹായകരമായി. 2020 ഒക്ടോബറില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വില്‍പ്പനയെത്തിയിരിക്കുകയാണ്.

ഈ സുപ്രധാന നിമിഷത്തില്‍ സോഷ്യല്‍ മീഡിയയിലെ #Nexlevel150K എന്ന ക്യാപെയ്ന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഒരു മത്സരം സംഘടിപ്പിക്കുന്നു. നെക്സണ്‍ വാങ്ങിയതു മുതല്‍ നിലവിലെ അനുഭവം വരെയുള്ള ഘട്ടം ഉപഭോക്താക്കള്‍ക്ക് പങ്കുവെയ്ക്കാനുള്ള അവസരമാണിത്. ഏറ്റവും മികച്ച എന്‍ട്രികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും ടാറ്റ നെക്സണിന്റെ ബ്രാന്‍ഡ് അംബാസഡറുമായ കെ.എല്‍. രാഹുലിനെ കാണാനുള്ള അവസരം ലഭിക്കും. കൂടാതെ 1,50,000 രൂപ ക്യാഷ് പ്രൈസും. താരത്തിന്റെ കൈയ്യൊപ്പോടു കൂടിയ മറ്റു സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cars.tatamotors.com/suv/nexon എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Next Story

Related Stories