TopTop
Begin typing your search above and press return to search.

ഇലക്ട്രിക് കരുത്തില്‍ ആയിരം പിന്നിട്ട് നെക്സോണ്‍ ഇവി

ഇലക്ട്രിക് കരുത്തില്‍ ആയിരം പിന്നിട്ട് നെക്സോണ്‍ ഇവി

ടാറ്റയുടെ ആദ്യ ഇലക്ട്രിക് എസ് യു വിയായ നെക്‌സോണ്‍ ഇവി ആയിരം യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി. ടാറ്റയുടെ പൂനെയിലെ പ്ലാന്റില്‍ നിന്നാണ് ആയിരം തികയുന്ന വാഹനം നിര്‍മാണം പൂര്‍ത്തിയാക്കിയത്. അവതരിപ്പിച്ച് ആറ് മാസത്തിനുള്ളില്‍ 1000 വാഹനങ്ങള്‍ എത്തിച്ച് ഈ ശ്രേണിയുടെ മേധാവിത്വം തങ്ങള്‍ സ്വന്തമാക്കിയതായി ടാറ്റ നെക്‌സോണ്‍ ഇവി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇലക്ട്രിക് കാര്‍ വില്‍പ്പനയുടെ 62 ശതമാനവും ടാറ്റ മോട്ടോഴ്‌സിന് സ്വന്തമാണ്. നെക്‌സോണ്‍ ഇവി വില്‍പ്പനയിലുണ്ടായ കുതിപ്പാണ് ടാറ്റാ മോട്ടോഴ്‌സിനെ ഈ നേട്ടത്തിനര്‍ഹമാക്കിയത്.''രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇലക്ട്രിക് വാഹന സ്വീകാര്യത അതിവേഗം വര്‍ദ്ധിക്കുകയാണ്, കോവിഡ് -19 ന്റെ വെല്ലുവിളികള്‍ക്കിടയിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ 1000-ാമത് നെക്സണ്‍ ഇ.വി പുറത്തിറക്കാന്‍ കഴിഞ്ഞത് ഇവികളില്‍ വ്യക്തിഗത സെഗ്മെന്റ് വാങ്ങുന്നവരുടെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു.'' ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.


Next Story

Related Stories