TopTop
Begin typing your search above and press return to search.

ടാറ്റ മോട്ടോഴ്സ് സിഗ്‌ന 3118. ടി പുറത്തിറക്കി

ടാറ്റ മോട്ടോഴ്സ് സിഗ്‌ന 3118. ടി പുറത്തിറക്കി

പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് എം ആന്‍ഡ് എച്ച് സി വി വിഭാഗത്തില്‍ - ഇന്ത്യയിലെ ആദ്യത്തെ 3- ആക്സില്‍ 6 ഃ 2 (10 വീലര്‍) കരുത്തുറ്റ 31 ടണ്‍ മൊത്തം വാഹന ഭാരമുള്ള ട്രക്ക് (ജിവിഡബ്ല്യു)- ടാറ്റ സിഗ്‌ന 3118. ടി പുറത്തിറക്കി.

28 ടണ്‍ കരുത്തുറ്റ ജി വി ഡബ്‌ള്യു ട്രക്കിനെ അപേക്ഷിച്ച് 3500 കിലോഗ്രാം സര്‍ട്ടിഫൈഡ് പേലോഡ് വഹിക്കുകയും അതേ ഇന്ധനം, ടയര്‍ മെയിന്റനന്‍സ് കോസ്റ്റ് എന്നിവ മാത്രമേ വരികയുള്ളു എന്നതിനാലും ഉപയോക്താവിന് പ്രവര്‍ത്തന ചെലവ് 28 ടണ്‍ ട്രക്കിനെ അപേക്ഷിച്ച് 45 ശതമാനം ലാഭിക്കാനാവുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറയുന്നു. 28 ടണ്‍ ട്രക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സിഗ്ന 3118.ടി യില്‍ വര്‍ധിച്ച നിക്ഷേപം നടത്തിയാലും ഒരു വര്‍ഷത്തിനുള്ളില്‍ അത് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് മാത്രമല്ല വരും വര്‍ഷങ്ങളില്‍ വരുമാന വര്‍ധനവ് നേടാനും കഴിയും.

ഉപഭോക്തൃ മികവിലേക്കുള്ള ടാറ്റ മോട്ടോഴ്സിന്റെ യാത്രയിലെ ഒരു നാഴികക്കല്ലാണ് സിഗ്‌ന 3118. ടി യെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് വിഭാഗം വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ അഭിപ്രായപ്പെട്ടു. ഫ്യുവല്‍ ഇക്കോണമി സ്വിച്ച്, ഗിയര്‍ ഷിഫ്റ്റ് അഡൈ്വസര്‍, ഐസിജിടി ബ്രേക്കുകള്‍, ഇന്‍ബില്‍റ്റ് ആന്റി ഫ്യൂവല്‍ തെഫ്റ്റ്, ഫ്‌ലീറ്റ് എഡ്ജ് ടെലിമാറ്റിക്‌സ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് സഹായം എന്നിവ പുതുതലമുറ ഉപഭോക്താവിന്റെ പ്രതീക്ഷകള്‍ നിറവേറ്റുന്ന രൂപകല്പനയാണ്.എയര്‍ കണ്ടീഷനിംഗ്, യൂണിറ്റൈസ്ഡ് വീല്‍ ബെയറിംഗ് എന്നിവയും എല്‍എക്‌സ് പതിപ്പില്‍ ഉണ്ട്.

12.5 ടണ്‍ ഡ്യുവല്‍ ടയര്‍ ലിഫ്റ്റ് ആക്‌സില്‍ കോണ്‍ഫിഗറേഷന്‍ ഉള്ള ടാറ്റ സിഗ്ന 3118. ടി, എം ആന്‍ഡ് എച്ച് സി വി വിഭാഗത്തില്‍ പരമാവധി വൈറ്റ് സ്പേസ് നല്‍കുന്നു. ആക്‌സില്‍ ഡൗണ്‍ പൊസിഷനില്‍ 31 ടണ്‍ ജി വി ഡബ്‌ള്യു, ആക്‌സില്‍ അപ്പ് പൊസിഷനില്‍ 18.5 ടണ്‍ ജി വി ഡബ്‌ള്യു എന്നിവ ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുമെന്നതിനാല്‍ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. പെട്രോളിയം, ഓയില്‍ ആന്‍ഡ് ലൂബ്രിക്കന്റുകള്‍ (പിഒഎല്‍), രാസവസ്തുക്കള്‍, ബിറ്റുമെന്‍, ഭക്ഷ്യ എണ്ണ, പാല്‍, വെള്ളം, അതുപോലെ തന്നെ പായ്ക്ക് ചെയ്ത എല്‍പിജി സിലിണ്ടറുകള്‍, ലൂബ്രിക്കന്റുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ തുടങ്ങിയ എല്ലാത്തരം ടാങ്കര്‍ ആപ്ലിക്കേഷനുകള്‍ക്കും ഇത് അനുയോജ്യമാണ്.

ടാറ്റ 3118. ടി സിഗ്‌ന- 24 അടി 32 അടി ലോഡ് സ്പാനുകളില്‍ എല്‍എക്‌സ്, സിഎക്‌സ് പതിപ്പുകള്‍, കൗള്‍ വേരിയന്റ് എന്നിവയില്‍ ലഭ്യമാണ്. 186 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കും വികസിപ്പിച്ചെടുത്ത കമ്മിന്‍സ് ബിഎസ് 6 എഞ്ചിന്‍ നല്‍കുന്ന ടാറ്റ സിഗ്‌ന 3118. ടി, ജി 950 6 സ്പീഡ് ട്രാന്‍സ്മിഷന്‍, ഹെവി-ഡ്യൂട്ടി ആക്സിലുകളുമായി ചേര്‍ന്ന് പോകുന്നതാണ്.

സമ്പൂര്‍ണ സേവാ 2.0 പ്രകാരമുള്ള മൂല്യവര്‍ദ്ധിത സേവനങ്ങളുടെയും സേവന വാഗ്ദാനങ്ങളുടെയും 6 വര്‍ഷം / 6 ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രൈവ് ലൈന്‍ വാറണ്ടിയും ഉറപ്പുനല്‍കുന്ന ടാറ്റ സിഗ്‌ന 3118. ടി സംസ്ഥാനങ്ങളിലും വിപണികളിലും ഘട്ടംഘട്ടമായി ലഭ്യമാകും.


Next Story

Related Stories