Top

ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ച് ടാറ്റ

ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ച് ടാറ്റ

ടിയാഗോയുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി ടാറ്റ മോട്ടഴ്‌സ്. ടിയാഗോ വിസ് എന്നു പേരിട്ടിരിക്കുന്ന വാഹനം പത്ത് പുതിയ എക്സ്സ്റ്റീരിയര്‍ ഇന്റീരിയര്‍ സവിശേഷതകളുമായി ടൈറ്റാനിയം ഗ്രേ ബോഡി കളറിലാണ് എത്തുന്നത്. 1.2ലി റെവോട്രോണ്‍ മള്‍ട്ടി ഡ്രൈവ് പെട്രോള്‍ എഞ്ചിന്‍ അടങ്ങിയ ടിയാഗോ വിസ് ലിമിറ്റഡ് എഡിഷന് 5.40 ലക്ഷം രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം വില.

കാന്യോന്‍ ഓറഞ്ച് തുന്നലോടുകൂടിയ ഫുള്‍ ഫാബിക് സീറ്റുകള്‍, ടൈറ്റാനിയം ഗ്രേ ഗിയര്‍ ഷിഫ്റ്റ് ബെസല്‍, ടൈറ്റാനിയം ഗ്രേ എയര്‍ വെന്റ് ബെസല്‍, വശങ്ങളിലെയും മധ്യഭാഗത്തേയും കാന്യോന്‍ ഓറഞ്ച് എയര്‍ വെന്റ് റിങ്ങുകള്‍, ഗ്രാനൈറ്റ് ബ്ലാക്ക് ഇന്നര്‍ ഡോര്‍ ഹാന്‍ഡില്‍ തുടങ്ങിയ പ്രത്യേകതകള്‍ ഇന്റീരിയറിലും ബ്ലാക്ക് കോണ്‍ട്രാസ്‌റ് റൂഫ്, കാന്യോണ്‍ ഓറഞ്ച് ഗ്രില്‍ ഇന്‍സേര്‍ട്‌സ്, കന്യോന്‍ ഓറഞ്ച് ആക്ന്റോടു കൂടിയ ആകര്‍ഷകമായ വീലുകള്‍, കന്യോന്‍ ഓറഞ്ച് ഒവിആര്‍എം, ക്രോം വിസ് ബാഡ്ജിങ് എന്നീ സവിശേഷതകള്‍ എക്സ്സ്റ്റീരിയറിലും പുതുതായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


Next Story

Related Stories